ഈജിപ്തിലെ ഐഎസ് ബോംബ് സ്‌ഫോടനത്തില്‍ പത്ത് പോലീസുകാര്‍ കൊല്ലപ്പെട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing ഈജിപ്തിലെ ഐഎസ് ബോംബ് സ്‌ഫോടനത്തില്‍ പത്ത് പോലീസുകാര്‍ കൊല്ലപ്പെട്ടു.

കയ്‌റോ: വടക്കന്‍ സീനായിയിലെ എല്‍ ആരിഷ് പട്ടണത്തില്‍ ഐഎസ് ബന്ധമുള്ള ഭീകരര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ പത്ത് പോലീസുകാര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റു. എല്‍ ആരിഷ് മുനിസിപ്പാലിറ്റിയില്‍ നിന്ന് മോഷ്ടിച്ച ട്രക്കില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചശേഷം ഈജിപ്ഷ്യന്‍ ചെക്കുപോസ്റ്റിലെത്തിച്ചു സ്‌ഫോടനം നടത്തുകയായിരുന്നു.

ഏതാനും സിവിലിയന്മാരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഐഎസുമായി ബന്ധമുള്ള അന്‍സാര്‍ ബെയ്ത് എല്‍ മാക്ദസ് സംഘടനയിലെ അംഗങ്ങളാണ് ആക്രമണം നടത്തിയത്. ട്രക്ക് സ്‌ഫോടനത്തിനുശേഷം അക്രമികള്‍ ചെക്കുപോസ്റ്റിനെ ലക്ഷ്യമിട്ട് വെടിവയ്പു നടത്തുകയും ചെയ്തു.

 

0Shares