ഇ​​ടു​​ക്കി ജി​​ല്ല​​യി​​ല്‍ പ്ല​​സ് വ​​ണ്‍ ഓ​​ണ​​പ്പരീ​​ക്ഷ​​യു​​ടെ ഇ​​ക്ക​​ണോ​​മി​​ക്സ് ചോ​​ദ്യ​​പേ​​പ്പ​​ര്‍ ചോ​​ര്‍​​ന്നു; കുഴപ്പത്തിലായത് പ​​രീ​​ക്ഷാ ന​​ട​​ത്തി​​പ്പി​​ന്‍റെ ചു​​മ​​ത​​ല​​യു​​ണ്ടാ​​യി​​രു​​ന്ന പ്രി​​ന്‍​​സി​​പ്പ​​ല്‍​​മാ​​ര്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇ​​ടു​​ക്കി ജി​​ല്ല​​യി​​ല്‍ പ്ല​​സ് വ​​ണ്‍ ഓ​​ണ​​പ്പരീ​​ക്ഷ​​യു​​ടെ ഇ​​ക്ക​​ണോ​​മി​​ക്സ് ചോ​​ദ്യ​​പേ​​പ്പ​​ര്‍ ചോ​​ര്‍​​ന്നു; കുഴപ്പത്തിലായത് പ​​രീ​​ക്ഷാ ന​​ട​​ത്തി​​പ്പി​​ന്‍റെ ചു​​മ​​ത​​ല​​യു​​ണ്ടാ​​യി​​രു​​ന്ന പ്രി​​ന്‍​​സി​​പ്പ​​ല്‍​​മാ​​ര്‍

ഇ​​ടു​​ക്കി ജി​​ല്ല​​യി​​ല്‍ പ്ല​​സ് വ​​ണ്‍ ഓ​​ണ​​പ്പരീ​​ക്ഷ​​യു​​ടെ ഇ​​ക്ക​​ണോ​​മി​​ക്സ് ചോ​​ദ്യ​​പേ​​പ്പ​​ര്‍ ചോ​​ര്‍​​ന്നു.​ ഇ​​ന്ന​​ലെ ന​​ട​​ന്ന ഹി​​സ്റ്റ​​റി പ​​രീ​​ക്ഷ​​യു​​ടെ ചോ​​ദ്യ​​പേ​​പ്പ​​റി​​നു പ​​ക​​രം ഇ​​ക്ക​​ണോ​​മി​​ക്സ് പ​​രീ​​ക്ഷ​​യു​​ടെ ചോ​​ദ്യ​​പേ​​പ്പ​​റാ​​ണ് ജി​​ല്ല​​യി​​ലെ 24 സ്കൂ​​ളു​​ക​​ളി​​ല്‍ ല​​ഭി​​ച്ച​​ത്.​ ചോ​​ദ്യ​​പേ​​പ്പ​​ര്‍ പാ​​യ്ക്ക​​റ്റി​​നു പു​​റ​​ത്തു ഹി​​സ്റ്റ​​റി എ​​ന്നാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന​​തെ​​ങ്കി​​ലും പൊ​​ട്ടി​​ച്ച​​പ്പോ​​ള്‍ ഇ​​ക്ക​​ണോ​​മി​​ക്സ് ചോ​​ദ്യ​​പേ​​പ്പ​​റാ​​ണു ല​​ഭി​​ച്ച​​ത്.​

പാ​​യ്ക്ക​​റ്റി​​ലെ ലേ​​ബ​​ല്‍ പ​​ര​​സ്പ​​രം മാ​​റി​​പ്പോ​​യ​​താ​​കാ​​മെ​​ന്ന നി​​ഗ​​മ​​ന​​ത്തി​​ല്‍ അ​​ധ്യാ​​പ​​ക​​ര്‍ ഇ​​ക്ക​​ണോ​​മി​​ക്സ് ചോ​​ദ്യ​​പേ​​പ്പ​​ര്‍ പാ​​യ്ക്ക​​റ്റ് പൊ​​ട്ടി​​ച്ചു​​ നോ​​ക്കി​​യെ​​ങ്കി​​ലും ഇ​​തി​​നു​​ള്ളി​​ലും ഇ​​ക്ക​​ണോ​​മി​​ക്സ് ചോ​​ദ്യ​​പേ​​പ്പ​​ര്‍ ത​​ന്നെ​​യാ​​യി​​രു​​ന്നു. ​ഇ​​തോ​​ടെ പ​​രീ​​ക്ഷാ ന​​ട​​ത്തി​​പ്പി​​ന്‍റെ ചു​​മ​​ത​​ല​​യു​​ണ്ടാ​​യി​​രു​​ന്ന പ്രി​​ന്‍​​സി​​പ്പ​​ല്‍​​മാ​​ര്‍ കു​​ഴ​​ങ്ങി.​

ചോ​​ദ്യ​​പേ​​പ്പ​​ര്‍ വി​​ത​​ര​​ണം ന​​ട​​ത്തി​​യ ബ്ലോ​​ക്ക് റി​​സോ​​ഴ്സ് സെ​​ന്‍റ​​റു​​ക​​ളി​​ലും (ബി​​.ആ​​ര്‍.​​സി) കോ​​ട്ട​​യ​​ത്തെ ഹ​​യ​​ര്‍​​സെ​​ക്ക​​ന്‍​​ഡ​​റി റീ​​ജ​​ണ​​ല്‍ ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ര്‍ ഓ​​ഫീ​​സി​​ലും വി​​വ​​രം അ​​റി​​യി​​ച്ചെ​​ങ്കി​​ലും പ​​ക​​രം ചോ​​ദ്യ​​പേ​​പ്പ​​ര്‍ ല​​ഭ്യ​​മാ​​ക്കാ​​ന്‍ ന​​ട​​പ​​ടി​​യു​​ണ്ടാ​​യി​​ല്ല. ഒ​​ടു​​വി​​ല്‍ ഹ​​യ​​ര്‍​​സെ​​ക്ക​​ന്‍​​ഡ​​റി ജി​​ല്ലാ കോ-​​ഓ​​ര്‍​​ഡി​​നേ​​റ്റ​​ര്‍ മു​​ഖാ​​ന്തി​​രം പ്രി​​ന്‍​​സി​​പ്പ​​ല്‍​​മാ​​രു​​ടെ വാ​​ട്സ് ആ​​പ്പ് ഗ്രൂ​​പ്പി​​ലേ​​ക്കും ഇ-​​മെ​​യി​​ല്‍ മു​​ഖാ​​ന്തി​​ര​​വും ചോ​​ദ്യ​​പേ​​പ്പ​​ര്‍ അ​​യ​​ച്ചു​​ ന​​ല്‍​​കി​​യ ശേ​​ഷം വി​​ദ്യാ​​ര്‍​​ത്ഥി​​ക​​ള്‍​​ക്ക് ഫോ​​ട്ടോ കോ​​പ്പി എ​​ടു​​ത്തു ​​ന​​ല്‍​​കാ​​ന്‍ നി​​ര്‍​​ദേ​​ശി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ​

എ​​ന്നാ​​ല്‍, പല സ്ഥലങ്ങളിലും വൈ​​ദ്യു​​തിബ​​ന്ധം ഇ​​ല്ലാ​​തി​​രു​​ന്ന​​തി​​നാ​​ല്‍ ഇ​​തി​​നും ക​​ഴി​​ഞ്ഞി​​ല്ല. ഒ​​ടു​​വി​​ല്‍ ക്ലാ​​സ് മു​​റി​​ക​​ളി​​ലെ ബോ​​ര്‍​​ഡി​​ല്‍ ചോ​​ദ്യാ​​വ​​ലി അ​​ധ്യാ​​പ​​ക​​ര്‍ എ​​ഴു​​തി​​യി​​ട്ടാ​​ണ് ചി​ല​യി​ട​ങ്ങ​ളി​ല്‍ പ​​രീ​​ക്ഷ ന​​ട​​ത്തി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 10 മു​​ത​​ല്‍ 12.45 വ​​രെ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന പ​​രീ​​ക്ഷ ചോ​​ദ്യ​​പേ​​പ്പ​​ര്‍ മാ​​റി​​പ്പോ​​യ​​തി​​നാ​​ല്‍ ഒ​​രു​​ മ​​ണി​​ക്കൂ​​റോ​​ളം വൈ​​കി​​യാ​​ണ് ആ​​രം​​ഭി​​ച്ച​​ത്.​ ഇ​​ക്ക​​ണോ​​മി​​ക്സ് പ​​രീ​​ക്ഷ​​യു​​ടെ ചോ​​ദ്യ​​പേ​​പ്പ​​ര്‍ ചോ​​ര്‍​​ന്ന​​തി​​നാ​​ല്‍ പ​​രീ​​ക്ഷ മാ​​റ്റി​​വ​​യ്ക്കേ​​ണ്ടി വ​​ന്നേ​​ക്കും.

പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ കൈകാര്യം ചെയ്യുന്നതില്‍ അധികൃതര്‍ക്ക് ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് ചോര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഒന്നിച്ചായിരുന്നു ഇന്ന് പരീക്ഷ. എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി ഫൈനല്‍ പരീക്ഷകള്‍ രാവിലെ ഒന്നിച്ച്‌ നടത്തുന്നതിന് മുന്നോടിയായാണ് പദ്ധതി നടപ്പിക്കാലാക്കിയത്. എന്നാല്‍ ഓണപരീക്ഷയുടെ ആദ്യ ദിനം തന്നെ പദ്ധതി പാളി.

0Shares