ഇറാഖ് ആക്രമണത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘ടേക്ക് ഓഫി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

  • Post category:news
  • Reading time:1 min read
You are currently viewing ഇറാഖ് ആക്രമണത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘ടേക്ക് ഓഫി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

കൊച്ചി: 2014 ലില്‍ ഇറാഖിലെ വിമതര്‍ പിടിച്ചെടുത്ത ആശുപത്രിയില്‍ കുടുങ്ങി പോയ നേഴ്‌സുമാരെ രക്ഷിക്കുന്നതിനായി അധികൃതര്‍ നടത്തിയ പ്രയത്‌നത്തെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയായ ‘ടേക്ക് ഓഫി’ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ആന്റോ ജോസഫും ഷെബിന്‍ ബക്കറും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പാര്‍വതി തുടങ്ങിയ ശ്രദ്ധേയരായ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം സമര്‍പ്പിച്ചിരിക്കുന്നത് രാജേഷ് പിള്ളയ്ക്കാണ്. രാജേഷ് പിള്ള ഫിലിംസ് കമ്പനിയും ടേക്ക് ഓഫിന്റെ നിര്‍മാണത്തില്‍ പങ്കാളികളാണ്. ക്യാമറ സനു ജോണ്‍ വര്‍ഗീസും സിനിമയുടെ സംഗീതം ചെയ്യുന്നത് ഷാന്‍ റഹ്മാനും ഗോപി സുന്ദറുമാണ്.

0Shares