ശ്രീനഗര്‍: മഞ്ഞും മഴയും വകവയ്ക്കാതെ രാജ്യത്തിന്റെ അതിര്‍ത്തി കാത്തു സൂക്ഷിക്കുന്ന ജവാന്മാര്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തിലും അഴിമതി നടത്തി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. ‘കഴിക്കാന്‍ ആകെ കിട്ടുന്നത് കഷ്ടിച്ച് ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണം മാത്രം അതിന്റെ നിലവാരമാണെങ്കില്‍ വളരെ മോശവും’. തങ്ങള്‍ക്ക് കിട്ടുന്ന ഭക്ഷണവും അതിന്റെ നിലവാരവും വീഡിയോ സഹിതം ഫെയ്ബുക്കില്‍ ഇട്ട് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് ബി.എസ്.എഫ് ജവാനായ ടി.ബി യാദവ്.

“പൊറോട്ടയും ചായയുമാണ് പ്രഭാത ഭക്ഷണം, കറിയായിട്ട് അച്ചാറോ പച്ചക്കറികളോ ഇല്ല, ഉച്ചയ്ക്കുള്ള റൊട്ടിക്കൊപ്പം കിട്ടുന്ന ഡാലിന് ഉപ്പും മഞ്ഞളും മാത്രം. ഇതാണ് ഞങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷണം. 11 മണിക്കൂറോളം പ്രതികൂല കാലാവസ്ഥയില്‍ കാവല്‍ നില്‍ക്കേണ്ടി വരികയാണ് ഞങ്ങള്‍. എങ്ങനെയാണ് ഒരു ജവാന് ഇങ്ങനെ ജോലി ചെയ്യേണ്ടി വരിക. ചിലപ്പോള്‍ രാത്രിയില്‍ ഭക്ഷണം പോലും കഴിക്കാതെയാണ് ഉറങ്ങാന്‍ പോകുന്നത്”. തങ്ങളുടെ ജീവിത സാഹചര്യത്തെക്കുറിച്ച് യാദവിന്റെ വാക്കുകളാണിവ.
https://www.youtube.com/watch?v=LGUGdhEt044
തങ്ങള്‍ക്കായി സര്‍ക്കാര്‍ എല്ലാം വിതരണം ചെയ്യുന്നുണ്ടെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇതെല്ലാം കടത്തുകയാണ്. അധികാരികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ ജീവന്‍ പോലും അപകടത്തിലാകും. ഇതേക്കുറിച്ച് പ്രധാന മന്ത്രി അന്വേഷിക്കണമെന്നും യാദവ് വീഡിയോവിലൂടെ ആവശ്യപ്പെടുന്നു. ജവാന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ഇതിനെക്കുറിച്ച് അടിയന്തിരമായി അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉത്തരവിട്ടു.