ലണ്ടന്‍: ഇന്ത്യന്‍ രുചികള്‍ ലോകത്തെവിടെയും അതിപ്രശസ്തമാണ്. വിദേശത്ത് ഇന്ത്യന്‍ രുചികള്‍ വിളമ്പുന്ന ഒട്ടനവധി ഇന്ത്യന്‍ ഹോട്ടലുകള്‍ ഉണ്ടെങ്കിലും നിരവധി വിദേശികള്‍ തനതു രുചികള്‍ ആസ്വദിക്കാനായി ഇന്ത്യയിലെത്താറുണ്ട്. ഇത്തരത്തില്‍ ബ്രിട്ടനിലുള്ള ഇന്ത്യക്കാരുടെ റസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ച് ഒരു വ്യക്തി ടിപ്പായി നല്‍കിയത് ഏകദേശം 1 ലക്ഷം രൂപ.

അയര്‍ലണ്ടിലെ പോര്‍ട്ട്ഡൗണിലെ ഇന്ത്യന്‍ ട്രീ റസ്റ്റോറന്റിലാണ് സംഭവം. റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച ഒരു വ്യാപാരിയാണ് ഇത്രയും തുക ടിപ്പായി നല്‍കിയത്. ടിപ്പായി ലഭിച്ച തുക മുഴുവന്‍ ഷെഫായ ബാബുവിനുള്ളതാണ് എന്നാണ് റസ്റ്റോറന്റ് ഉടമയായ ല്യൂണയുടെ പക്ഷം.
