
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാൾ ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി അരുണ്‍ സിംഗിൽനിന്ന് സൈന പാർട്ടി അംഗത്വം സ്വീകരിച്ചു.

സൈനയുടെ സഹോദരി ചന്ദ്രാൻഷുവും ബി.ജെ.പി അംഗത്വം സ്വീകരിച്ചതായി എ.എൻ.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
