ഇന്ത്യന്‍ ടെന്നീസ് താരം സാനിയയ്ക്കും ഷോയ്ബ് മാലിക്കിനും ആണ്‍കുഞ്ഞ്

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ ടെന്നീസ് താരം സാനിയയ്ക്കും ഷോയ്ബ് മാലിക്കിനും ആണ്‍കുഞ്ഞ്

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷോയ്ബ് മാലിക്കിനും ആണ്‍കുഞ്ഞ്. ചൊവ്വാഴ്ച രാവിലെ ഷുഐബ് മാലിക്കാണ് കുഞ്ഞ് പിറന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ‘അത് ഒരു ആണ്‍കുഞ്ഞാണ്. എന്റെ പെണ്‍കുട്ടി എന്നത്തേയും പോലെ നന്നായിരിക്കുന്നു, കരുത്തയായി. അല്‍ഹംദുലില്ലാഹ്.. എല്ലാവരുടെയും ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി.’ നിറഞ്ഞ ഉത്സാഹത്തോടെ ഷുഐബ് ട്വിറ്ററില്‍ കുറിച്ചു. 2010-ലായിരുന്നു ഇരുവരുടെയും വിവാഹം. ഈ വര്‍ഷം ഏപ്രിലിലാണ് സാനിയ അമ്മയാകാനൊരുങ്ങുന്നതായി വാര്‍ത്ത പുറത്ത് വന്നത്. ഇതോടെ കരിയറില്‍ നിന്ന് ബ്രേക്കെടുത്ത 2020ലെ ടോക്കിയോ ഒളിംപിക്‌സിലൂടെ വീണ്ടും കളിക്കളത്തിലെത്തുമെന്നാണ് സൂചന.

0Shares