ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്‍ കേന്ദ്രസര്‍ക്കാര്‍ എതിര്‍പ്പ്:രണ്ടിലൊന്നറിഞ്ഞിട്ട് മതി ഇന്ത്യ-പാകിസ്ഥാന്‍ മത്സരമെന്ന് കേന്ദ്രം.

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്‍ കേന്ദ്രസര്‍ക്കാര്‍ എതിര്‍പ്പ്:രണ്ടിലൊന്നറിഞ്ഞിട്ട് മതി ഇന്ത്യ-പാകിസ്ഥാന്‍ മത്സരമെന്ന് കേന്ദ്രം.

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ നടക്കുന്ന തീവ്രവാദത്തിന് ഒരു തീരുമാനം ആവാതെ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കരുതെന്നും പ്രശ്‌നം അവസാനിപ്പിച്ചതിനു ശേഷം മാത്രം ഇനി ക്രിക്കറ്റ് കളിച്ചാല്‍ മതിയെന്നും കേന്ദ്രസര്‍ക്കാര്‍. പാകിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം പുനഃരാരംഭിക്കുക എന്ന ബി.സി.സി.ഐ നിര്‍ദ്ദേശത്തെ അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ അറിയിച്ചു. ഭീകരവാദവും ക്രിക്കറ്റ് കളിയും ഒന്നിച്ചു പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ പാകിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ തയ്യാറാണെന്നും എന്നാല്‍ അന്തിമ തീരുമാനം എടുക്കുന്നത് സര്‍ക്കാര്‍ ആണെന്നും ബി.സി.സി.ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കായിക മന്ത്രി സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കിയത്.
അതേസമയം ഇംഗ്ലണ്ടില്‍ ജൂണ്‍ 1 ന് ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. 2012 ലാണ് ഇരുരാജ്യങ്ങളും പങ്കെടുത്ത പരമ്പര ഏറ്റവും അവസാനമായി നടന്നത്.

0Shares