ഇനിമുതല്‍ ഇന്ത്യയില്‍ നിന്നുതന്നെ ദുബായ് ഡ്രൈവിംഗ് ലൈസന്‍സ് പരിശീലനം; കേരളത്തില്‍ ഉള്‍പ്പെടെ 20 കേന്ദ്രങ്ങള്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇനിമുതല്‍ ഇന്ത്യയില്‍ നിന്നുതന്നെ ദുബായ് ഡ്രൈവിംഗ് ലൈസന്‍സ് പരിശീലനം; കേരളത്തില്‍ ഉള്‍പ്പെടെ 20 കേന്ദ്രങ്ങള്‍

യു.എ.ഇ ഡ്രൈവിങ്​ ലൈസൻസ്​ നേടാനാവശ്യമായ പരിശീലനം ഇന്ത്യയിൽ നിന്നു തന്നെ ലഭ്യമാക്കുന്ന പദ്ധതി വരുന്നു. കേന്ദ്ര സർക്കാറിനു കീഴിലെ നാഷനൽ സ്​കിൽ ഡവലപ്​മെന്റ്​ കോർപ്പറേഷൻ (എൻ.എസ്​.ഡി.സി) യു.എ.ഇയിലെ മുൻനിര ഡ്രൈവിങ്​ പരിശീലന കേന്ദ്രമായ എമിറേറ്റസ്​ ഡ്രൈവിങ്​ ഇൻസ്​റ്റിട്യൂട്ട്​, യൂത്ത്​ ചേംബർ ഓഫ്​ കൊമേഴ്​സ്​ (വൈ.സി.സി) എന്നിവയുടെ സംയുക്​താഭിമുഖ്യത്തിലാണ്​ പദ്ധതി സാക്ഷാൽക്കരിക്കുന്നത്​.

കേരളത്തിൽ നാലിടത്ത്​ ഉൾപ്പെടെ ഇന്ത്യയിലെ 20 കേ​ന്ദ്രങ്ങളിലാണ്​ ആദ്യഘട്ടത്തിൽ പരിശീലനം നൽകുക. ഇതിനു മുന്നോടിയായി രാജസ്​ഥാനിലും ഡൽഹിയിലും സജ്ജമാക്കിയ പരിശീലന കേന്ദ്രങ്ങളിൽ യു.എ.ഇ സംഘം എത്തി പരിശോധന നടത്തി. ഇന്ത്യയിൽ നിന്ന്​ പരിശീലനം നേടി യു.എ.ഇയിൽ എത്തി റോഡ്​ പരിചയവും പരീക്ഷയും പൂർത്തിയാക്കിയാൽ ലൈസൻസ്​ കിട്ടും വിധമാണ്​ ക്രമീകരണം.ഏതാനും മാസങ്ങൾക്കകം പദ്ധതി യാഥാർഥ്യമാവും. തി​യ​റി ക്ലാ​സ്, യാ​ർ​ഡ് ടെ​സ്​​റ്റ്, ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ എ​ന്നി​വ​യാ​കും പ​രി​ശീ​ലി​പ്പി​ക്കു​ക.

ദുബൈയിൽ സ്​മാർട്ട്​ യാർഡ്​ ടെസ്​റ്റ്​ നിലവിൽ വന്നതിനാൽ ​ഇന്ത്യയിൽ നടക്കുന്ന ടെസ്​റ്റ്​ ഇവിടെയിരുന്ന്​ നിരീക്ഷിക്കുവാനും നിയന്ത്രിക്കുവാനും സാധിക്കും.യു.എ.ഇയിൽ പല ജോലികൾക്കും അടിസ്​ഥാന യോഗ്യതകളിലൊന്നായി ഡ്രൈവിങ്​ ലൈസൻസിനെ എണ്ണുന്നുണ്ട്​. എന്നാൽ, നാട്ടിൽ സ്​ഥിരമായി വാഹനം ഓടിക്കുന്നവർക്കു പോലും പലപ്പോഴും ഇവിടെ ലൈസൻസ്​ നേടൽ എളുപ്പമാവാറില്ല​.

യു.എ.ഇയിൽ എത്തി ക്ലാസുകൾ പൂർത്തിയാക്കി ടെസ്​റ്റിനെത്തുമ്പോഴേക്കും കാലതാമസമെടുക്കും. ആ പ്രതിസന്ധി ലഘൂകരിക്കുന്നതിനൊപ്പം സാമ്പത്തികമായും ഏറെ ലാഭകരമാവും ഇന്ത്യയിലെ പരിശീലനം എന്നാണ്​ കണക്കുകൂട്ടൽ. ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക്​ എത്തുന്ന ഉദ്യോഗാർഥികൾക്ക്​ നൈപുണ്യവികസനം ഉറപ്പാക്കുമെന്ന്​ ഇരുരാജ്യങ്ങളുടെയും മാനവ വിഭവശേഷി മന്ത്രി തല ചർച്ചയിൽ ധാരണയിലെത്തിയിരുന്നു. പല തൊഴിലധിഷ്​ഠിത ഡിപ്ലോമ കോഴ്​സുകളുടെയും സിലബസിൽ ഡ്രൈവിങും ഉൾപ്പെടുന്നുണ്ട്​.

അന്താരാഷ്​ട്ര നിലവാരമുള്ള യു.എ.ഇ രീതിയിൽ പരിശീലനം നൽകിയാൽ അത്​ വിദ്യാർഥികൾക്ക്​ വിദേശ​ജോലിക്ക്​ ശ്രമിക്കുമ്പോഴും പ്രയോജനകരമായി മാറും. അടിസ്​ഥാന-പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങൾക്ക്​ ഡ്രൈവിങ്​ പരിശീലനത്തിനുള്ള തുക എൻ.എസ്​.ഡി.സി നൽകും. എക്​സ്​പോ 2020ന്​ മുന്നോടിയായി ദുബൈയിൽ നൂറുകണക്കിന്​ ടാക്​സി ഡ്രൈവർമാർക്ക്​ തൊഴിലവസരമുണ്ട്​. റോഡ്​ ഗതാഗത അ​തോറിറ്റി (ആർ.ടി.എ) ആയിരത്തിലധികം ബസ്​ ഡ്രൈവർമാരെയാണ്​ പുതുതായി നിയോഗിക്കാൻ ആലോചിക്കുന്നത്​.

0Shares