ഇനി മുതല്‍ കുരിശുമാലയും ധരിക്കാനാവില്ല…!

  • Post category:news
  • Reading time:1 min read
You are currently viewing ഇനി മുതല്‍ കുരിശുമാലയും ധരിക്കാനാവില്ല…!


ബര്‍ലിന്‍: പ്രൊട്ടസ്‌ററന്റ് സഭാനുയായിയായ അധ്യാപികയ്ക്ക് ജര്‍മന്‍ സ്‌കൂളില്‍ കുരിശുമാല ധരിക്കുന്നതിനു വിലക്ക്. ജോലിസ്ഥലത്ത് മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതു നിരോധിക്കുന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണിത്.


മുസ്ലിം സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ തട്ടമോ പര്‍ദയോ ധരിക്കുന്നതിനു തടയുന്നതിനാണ് പൊതുവേ ഈ വ്യവസ്ഥ ഉപയോഗിച്ചു വരുന്നത്. എന്നാല്‍, ക്രിസ്തുമത വിശ്വാസികള്‍ കുരിശുമാല ധരിക്കുന്നതിനും ഇതു ബാധകമാണ്. മത ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതു തടയാന്‍ തൊഴിലുടമയ്ക്ക് അവകാശമുള്ളതായി യൂറോപ്യന്‍ കോടതിയും വിധിച്ചിരുന്നു.

0Shares