
ജമ്മു കാശ്മീര്‍ വിഷയത്തില്‍ നിര്‍ണായക നിലപാടെടുത്ത ബി.ജെ.പിക്കെതിരെ പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇപ്പോഴിതാ വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ എത്തി. ബി.ജെ.പി പ്രവര്‍ത്തകരെല്ലാം വലിയ ആകാംഷയിലാണ്. കാരണം, ഇനി സുന്ദരികളായ കാശ്മീരി പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ സാധിക്കുമല്ലോ എന്ന് എം.എല്‍.എ വിക്രം സിങ് സൈന പറഞ്ഞു.

ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതില്‍ ആഹ്ലാദ പ്രകടനം നടത്തിയുള്ള മണ്ഡലത്തിലെ പരിപാടിയിലാണ് ബി.ജെ.പി എം.എല്‍.എയുടെ പ്രസ്താവന. വിവാഹം കഴിക്കാത്ത യുവാക്കള്‍ക്ക് ആഹ്ലാദിക്കാം, അവര്‍ക്കിനി കാശ്മീരി സുന്ദിരികളായ പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ സാധിക്കും. യാതൊരു തടസ്സവും ഇനി നേരിടില്ല.
കാശ്മീരി പെണ്‍കുട്ടിയെ യുപിയില്‍ നിന്നുള്ള യുവാവ് വിവാഹം ചെയ്താലും ഇനി പ്രശ്‌നമല്ല. പൗരത്വം നഷ്ടപ്പെടില്ല. നേരത്തെ ഇന്ത്യയിലും കാശ്മീരിലും രണ്ട് പൗരത്വങ്ങളായിരുന്നു. അത്തരം പ്രശ്‌നനങ്ങളോന്നും ഇനി ഉണ്ടാകില്ലെന്നും എം.എല്‍.എ പറഞ്ഞു.
