
കൊല്‍ക്കത്ത: പറയാന്‍ മാത്രമല്ല, പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നേതാവാണ് മമത ബാനര്‍ജി. മൂന്ന് ദശാബ്ദ ത്തിനടുത്ത് ബംഗാള്‍ തുടര്‍ച്ചയായി ഭരിച്ച സി. പി. എം നേതൃത്വത്തിലുള്ള ഇടതുപക്ഷത്തെ ഒറ്റയ്ക്ക് തൂത്തെറിഞ്ഞപ്പോള്‍ തന്നെ മമത എന്ന തീപ്പൊരിയെ രാജ്യം അംഗീകരിച്ചതാണ്. ഇപ്പോഴിതാ കേന്ദ്രം ഭരിക്കുന്ന ബി. ജെ. പിയെപോലും അത്ഭുതപ്പെടുത്തുന്നു. തങ്ങളാണ് കേന്ദ്രഭരണത്തില്‍ എന്ന അഹങ്കാരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക നേതാക്കള്‍ എന്ത് ചെയ്താലും, പറഞ്ഞാലും കേസ് ഉണ്ടാകാറില്ല. എന്നാല്‍ അതിന് അപവാദമാകുകയാണ് കൊല്‍ക്കത്ത. വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത കേസില്‍ ബംഗാളിലെ ആര്. എസ്. എസ് നേതാവ് രാകേഷ് സിന്‍ഹക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

പശ്ചിമബംഗാളിലെ കലാപവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ബി. ജെ. പി. ഐ. ടി സെല്‍ സെക്രട്ടറിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പശ്ചിമബംഗാളിലെ അസന്‍സോളിലെ ബി. ജെ. പി ഐ. ടി സെല്‍ സെക്രട്ടറി തരുണ്‍ സെന്‍ഗുപ്തയായിരുന്നു അറസ്റ്റിലായത്. ബംഗാളില്‍ വര്‍ഗീയ സംഘര്‍ഷത്തിനും കലാപത്തിനും ഇടയാക്കിയേക്കാവുന്ന തരത്തിലുള്ളതാണ് സിന്‍ഹയുടെ പോസ്റ്റെന്ന് കാണിച്ച് മനോജ് കുമാര്‍ സിങ് എന്നയാളാണ് പരാതി നല്‍കിയത്. എന്നാല്‍ തനിക്കെതിരെ യാതൊരു തെളിവുകളും ഇല്ലാതെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് രാകേഷ് സിന്‍ഹ പറയുന്നു.
