ഇതാണ് കുടുംബശ്രിയുടെ ശാക്തികരണം: ദുരിതബാധിതര്‍ക്ക് കൈത്താങ്ങ്; കരിവെള്ളൂരിലെ ജനങ്ങളെ കണ്ട് പഠിക്കണം

  • Post category:news
  • Reading time:2 mins read
You are currently viewing ഇതാണ് കുടുംബശ്രിയുടെ ശാക്തികരണം: ദുരിതബാധിതര്‍ക്ക് കൈത്താങ്ങ്; കരിവെള്ളൂരിലെ ജനങ്ങളെ കണ്ട് പഠിക്കണം

കണ്ണൂര്‍: ഉരുള്‍പെട്ടലിലും മലവെള്ളപ്പാച്ചലിലും സര്‍വതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് കുടുംബശ്രീയുടെ കൈത്താങ്ങ്. കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ നേതൃത്വത്തില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന അമ്പായത്തോടിലെ ജനങ്ങള്‍ക്കായി ഭക്ഷ്യവസ്തുക്കള്‍ കയറ്റി അയച്ചു. 25 ക്വിന്റല്‍ അരി, ഒരു ക്വിന്റല്‍ പഞ്ചസാര, രണ്ട് ക്വിന്റല്‍ ആട്ട, പലവ്യഞ്ജനങ്ങള്‍, വസ്ത്രം എന്നിവയാണ് കുടുംബശ്രീ അംഗങ്ങളില്‍ നിന്നും നാട്ടുകാരില്‍ നിന്നും സമാഹരിച്ചത്. 11 വാര്‍ഡിലെ മുഴുവന്‍ കുടുംബശ്രീ അംഗങ്ങളും സേവനത്തില്‍ പങ്കാളികളായി. കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം രാഘവന്‍ സാധനങ്ങള്‍ ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് രാധാമണി അധ്യക്ഷയായി. അമ്പായത്തോട് സെന്റ് ജോര്‍ജ് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച സാധനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റില്‍ നിന്ന് ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍, സണ്ണി ജോസഫ് എം.എല്‍.എ, കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍മുഹമ്മദ് അലി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് മുഖേന ദുരിതാശ്വാസത്തിനായി ഇത്രയും ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും ഏല്‍പ്പിക്കുന്നത്. പ്രഭാഷണം മാത്രം പോരാ പ്രവൃത്തിയാണ് മുഖ്യം എന്ന് ഒരിക്കല്‍ കൂടി കരിവെള്ളൂര്‍ കാട്ടിക്കൊടുക്കുകയാണ്.

ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കായുള്ള സമ്മാന പദ്ധതി(12 ആഗസ്ത്)

പ്രതിവാര ക്വിസ് മല്‍സരത്തിലെ ഈ ആഴ്ചയിലെ ചോദ്യം

ഏറെ വിവാദമായ ‘മീശ’ എന്ന നോവല്‍ എഴുതിയതാര്?

A) സുസ്‌മേഷ് ചന്ദ്രോത്ത്

B) സി.വി ബാലകൃഷ്ണന്‍

C) എസ്. ഹരീഷ്

D) എസ്. രമേശന്‍ നായര്‍

E) ഇവരാരുമല്ല

മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ ചെയ്യണ്ടത്; സമ്മാന പദ്ധതിയുടെ ഭാഗമാകുന്നതിന് ആദ്യം ചാനല്‍ ആര്‍.ബിയുടെ channelrb.com എന്ന ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യണം. പിന്നീട് അതിലെ ചോദ്യമുള്‍പ്പെടുന്ന ലിങ്ക് നിങ്ങളുടെ ടൈംലൈനിലേക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്യണം. അതിന് ശേഷം ഫേസ് ബുക്കില്‍ കമെന്റായി ഉത്തരവും നിങ്ങളുടെ പേരും അയക്കണം. കൂടാതെ ഉത്തരം, പേര്, വിലാസമടക്കം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ ഈമാസം 12 നു രാത്രി 12 മണിക്കകം അയക്കണം. അടുത്ത ദിവസം വിജയിയെ പ്രഖ്യാപിക്കും. പ്രതിവാര ക്വിസ് മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ചാനല്‍ ആര്‍.ബിയുടെ സമ്മാനവും സര്‍ട്ടിഫിക്കറ്റിനൊപ്പം പ്രമുഖ കാര്‍ വിതരണക്കാരായ ആപ്കോ ഹ്യൂണ്ടായ് നല്‍കുന്ന സമ്മാനം ലഭിക്കും. ക്രിക്കറ്റ് ബാറ്റും ബോളും അടങ്ങുന്ന കിറ്റാണ് സമ്മാനം.

കഴിഞ്ഞ ആഴ്ച നടത്തിയ മല്‍സരത്തിലെ വിജയി; കെ ശരത് കുമാര്‍, കരക്കേരു, കാസര്‍കോട്

0Shares