ഇതാ കേരളത്തിന്‍റെ സൈന്യം; രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറാണെന്ന് മത്സ്യത്തൊഴിലാളികള്‍; കടല്‍ സുരക്ഷാ സ്‌ക്വഡുകളില്‍ പരിശീലനം നേടിയ 400 മല്‍സ്യത്തൊഴിലാളികളോട് തയ്യാറായിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി

  • Post category:news
  • Reading time:1 min read
You are currently viewing ഇതാ കേരളത്തിന്‍റെ സൈന്യം; രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറാണെന്ന് മത്സ്യത്തൊഴിലാളികള്‍; കടല്‍ സുരക്ഷാ സ്‌ക്വഡുകളില്‍ പരിശീലനം നേടിയ 400 മല്‍സ്യത്തൊഴിലാളികളോട് തയ്യാറായിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം  നല്‍കി

കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലെ പതിനായിരങ്ങളെ സംരക്ഷിച്ച മത്സ്യതൊഴിലാളികള്‍ ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ തയ്യാറായതായി മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ അറിയിച്ചു. കൊല്ലം ഉള്‍പ്പടെയുള്ള ജില്ലകളില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനത്തിന് തയ്യാറാണെന്ന് അറിയിച്ചു കൊണ്ട് നിരവധി മത്സ്യതൊഴിലാളികള്‍ ബന്ധപ്പെടുന്നുണ്ട്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടല്‍ സുരക്ഷാ സ്‌ക്വഡുകളില്‍ പരിശീലനം നേടിയ 400 മല്‍സ്യത്തൊഴിലാളികളോട് തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പരിഭ്രമിക്കേണ്ട ഒരു സാഹചര്യവും നിലവില്‍ ഇല്ല. എന്നാല്‍ ഏതു പ്രതിസന്ധിയും നേരിടാന്‍ മത്സ്യ തൊഴിലാളികള്‍ മുന്നോട്ടു വരുമെന്ന് മന്ത്രി പറഞ്ഞു.

0Shares