ഇതര സംസ്ഥാന തൊഴിലാളികളായി കഴിയുന്ന മൂന്ന് ബോഡോ തീവ്രവാദികള്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇതര സംസ്ഥാന തൊഴിലാളികളായി കഴിയുന്ന മൂന്ന് ബോഡോ തീവ്രവാദികള്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ മൂന്ന് ബോഡോ തീവ്രവാദികള്‍ അറസ്റ്റില്‍. മണ്ണൂരില്‍ വച്ചാണ് കുന്നത്തുനാട് സി.ഐ അസം സ്വദേശികളെ അറസ്റ്റ് ചെയ്തത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ആസാം പൊലീസ് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. അസമില്‍ നിന്നെത്തിയ ഇവര്‍ കൊച്ചിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അസമില്‍ കൊലപാതക കേസുകളിലടക്കം പ്രതികളാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ എന്ന പേരിലാണ് എറണാകുളത്ത് എത്തിയത്. തൊഴിലാളികളാണെന്ന തരത്തില്‍ താമസിച്ച് വരികയായിരുന്നു. ഇവര്‍ കേരളത്തിലെത്തിയിട്ട് 15 ദിവസമായതായാണ് വിവരം. പ്രതികളെ അസം പൊലീസ് എത്തി കൊണ്ടു പോകും.

0Shares