ഇടതുപക്ഷത്തിനെ ചോദ്യം ചെയ്താല്‍ കൊല്ലപ്പെടും, മോഡിയെ ചോദ്യം ചെയ്താല്‍ സി.ബി.ഐ പിന്നാലെ വരും: കോണ്‍ഗ്രസ് വക്താവ് സൂര്‍ജെവാല

  • Post category:news
  • Reading time:1 min read
You are currently viewing ഇടതുപക്ഷത്തിനെ ചോദ്യം ചെയ്താല്‍ കൊല്ലപ്പെടും, മോഡിയെ ചോദ്യം ചെയ്താല്‍ സി.ബി.ഐ പിന്നാലെ വരും: കോണ്‍ഗ്രസ് വക്താവ് സൂര്‍ജെവാല

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്, ദക്ഷിണേന്ത്യന്‍ ഭാഗത്ത് നിന്നുള്ള മത്സര സാധ്യതകളില്‍ തീരുമാനമായില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ജീപ് സിംഗ് സൂര്‍ജെവാല. കേരളത്തില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും പാര്‍ട്ടി ഘടകങ്ങള്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചതില്‍ സന്തോഷമുണ്ടെന്നും ഇവിടുള്ള ജനങ്ങളുടെ സ്നേഹവും വികാരവും മനസിലാക്കുന്നതായും തീരുമാനമായാല്‍ സന്തോഷത്തോടെ അറിയിക്കുമെന്നും സൂര്‍ജെവാല അറിയിച്ചു.

നിങ്ങളെല്ലാം കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇങ്ങനെ ചോദ്യം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. എന്തുകൊണ്ട് ഉത്തരം പറയുന്നില്ല എന്ന് നിങ്ങള്‍ ചോദിക്കുന്നു. ഇതാണ് ജനാധിപത്യം എന്ന് പറയുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് ഇടതുപക്ഷത്തെ ഇങ്ങനെ ചോദ്യം ചെയ്യാനാവില്ല, നിങ്ങള്‍ ലിഞ്ച് ചെയ്യപ്പെടും. കൊല്ലപ്പെട്ടേക്കാം. മോഡിയോടാണ് ചോദിച്ചിരുന്നെങ്കില്‍ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും നിങ്ങളുടെ പിന്നാലെ വന്നേനെ. എന്‍റെ പാര്‍ട്ടിയോടും എന്‍റെ നേതാവിനോടുമുള്ള നിങ്ങളുടെ പരിഗണനയ്ക്ക് നന്ദി. അമേഠിയാണ് തന്‍റെ കര്‍മ ഭൂമി എന്ന് രാഹുല്‍ ഒരു ഹിന്ദി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യം നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാകും. അത് ഞാന്‍ ആവര്‍ത്തിക്കുന്നു.

രാജ്യത്തുള്ള അഞ്ച് കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് പണം നല്‍കുന്ന ന്യായ വരുമാന പദ്ധതി രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി സ്ത്രീ കേന്ദ്രീകൃതമായിരിക്കും. ഓരോ വര്‍ഷവും 72000 രൂപ കുടുംബനാഥകള്‍ക്കായിരിക്കും നല്‍കുക എന്നും സൂര്‍ജെവാല പറഞ്ഞു. കാപട്യക്കാരനായ മോഡിജി റാഫേല്‍ കരാറിന്‍റെ ഭാഗമായി 30,000 കോടി രൂപ തന്‍റെ ചങ്ങാതിക്ക് നല്‍കുന്നു. എന്നാല്‍ 6000 രൂപ പ്രതിമാസം പാവപ്പെട്ടവര്‍ക്ക് നല്‍കാന്‍ തയ്യാറാകുന്നില്ല,സൂര്‍ജെവാല കുറ്റപ്പെടുത്തി.

0Shares