ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയും നിലവിലെ എം.പിയുമായ ഇ.അഹമ്മദ് (78) അന്തരിച്ചു. ഇന്നലെ രാവിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ന്യൂഡല്‍ഹിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12 മണിക്കൂറോളം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന് നിലനിര്‍ത്തിയ അദ്ദേഹം പുലര്‍ച്ചെ 2.30 ാടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ബ്രെയിന്‍ വേവ് ടെസ്റ്റ് നടത്തിയ ശേഷമാണ് മരണം സ്ഥിരീകരിച്ചത്.

ഉച്ചക്ക് 12 വരെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിനു വെക്കുന്ന മൃതദേഹം രണ്ട് മണിക്ക് പ്രത്യേക വിമാനമാര്‍ഗ്ഗം കോഴിക്കോട്ടെത്തിക്കും. വൈകീട്ട് കരിപ്പൂര്‍ ഹജ്ജ് ഹൗസിലും തുടര്‍ന്നു കോഴിക്കോട് ലീഗ് ഹൗസിലും പൊതുദര്‍ശനത്തിന് വെക്കും. അതിന് ശേഷം കണ്ണൂരില്‍ എത്തിുക്കുന്ന മൃതദേഹം നാളെ രാവിലെ ഖബറടക്കും.
