ആശുപത്രിയില്‍ ഡോക്ടര്‍മാറില്ല; രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ എം.എല്‍.എ ശസ്ത്രക്രിയ നടത്തി!

  • Post category:news
  • Reading time:1 min read
You are currently viewing ആശുപത്രിയില്‍ ഡോക്ടര്‍മാറില്ല; രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ എം.എല്‍.എ ശസ്ത്രക്രിയ നടത്തി!

ഐസ്വാള്‍: മണ്ഡലത്തിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താന്‍ സര്‍ജനില്ലാത്തതിനാല്‍ എം.എല്‍.എ തന്നെ ആ ദൗത്യവും ഏറ്റെടുത്തു. മിസോറാമിലെ ഒരു ആശുപത്രിയില്‍ വയറുവേദനുമായി എത്തിയ യുവതിയെയാണ് എം.എല്‍.എ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാലാണ് ആശുപത്രി അധികൃതര്‍ അടിയന്തിര ശസ്ത്രക്രിയയ്ക്കായി കെ. ബെയ്ച്ചുവ എം.എല്‍.എ യുടെ സഹായം തേടിയത്. എന്നാല്‍ ആശുപത്രിയിലെത്തിയ സ്ഥലം എം.എല്‍.എ യുടെ ഉള്ളിലെ ഡോക്ടര്‍ അവസരത്തിനൊത്ത് ഉണര്‍ന്നതിനാല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. മിസോറാമിലെ സായ്ഹ ജില്ലയിലാണ് സംഭവം.
20 വര്‍ഷം മുമ്പ് രാഷ്ട്രീയത്തിലേക്ക് കടന്നപ്പോള്‍ നിര്‍ത്തിയതാണ് ഡോക്ടര്‍ എന്ന നിലയിലുള്ള ബെയ്ച്ചുവയുടെ സേവനം. നിലവിലെ ഡോക്ടര്‍ പരിശീലനത്തിന്‌
പോയതിനാല്‍ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയ നടത്താന്‍ ഡോക്ടറില്ലെന്ന് പറഞ്ഞാണ് ബെയ്ച്ചുവയ്ക്ക് ഫോണ്‍ വരുന്നത്. 2013ല്‍ സായ്ഹ മണ്ഡലത്തിലെ എം.എല്‍.എ യായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഡോക്ടറുടെ ഔദ്യോഗികവൃത്തിയില്‍ നിന്നും പൂര്‍ണ്ണമായും വിടവാങ്ങുകയായിരുന്നു അദ്ദേഹം.
0Shares