ആവശ്യങ്ങള്‍ക്ക് മുത്തൂറ്റ് വഴങ്ങി; ജീവനക്കാര്‍ ഒന്നര മാസത്തിന് മുകളിലായി നടത്തിവന്ന സമരത്തിന് വിജയം

  • Post category:news
  • Reading time:1 min read
You are currently viewing ആവശ്യങ്ങള്‍ക്ക് മുത്തൂറ്റ് വഴങ്ങി; ജീവനക്കാര്‍ ഒന്നര മാസത്തിന് മുകളിലായി നടത്തിവന്ന സമരത്തിന് വിജയം

ശമ്പള വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ ഒന്നര മാസത്തിന് മുകളിലായി നടത്തിവന്ന സമരത്തിന് വിജയം. ഹൈക്കോടതി നിരീക്ഷകന്‍റെ സാന്നിധ്യത്തില്‍ ലേ​ബ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​നേ​ജ്മെ​ന്‍റ്, തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യ​ത്.

സമരക്കാരുടെ ഒരു ആവശ്യവും അംഗീകരിക്കില്ലെന്നും വേണ്ടിവന്നാല്‍ കേരളത്തിലെ ബ്രാഞ്ചുകളെല്ലാം പൂട്ടുമെന്നും പറഞ്ഞ മാനേജ്‌മെന്റ് നിലപാടില്‍ നിന്ന് പിന്നോക്കം പോകുകയായിരുന്നു. ഒ​ത്തു​തീ​ർ​പ്പു വ്യ​വ​സ്ഥ​യി​ൽ മാ​നേ​ജ്മെ​ൻ​റ് പ്ര​തി​നി​ധി​ക​ളും മു​ത്തൂ​റ്റ് ഫി​നാ​ൻ​സ് നോ​ണ്‍ ബാ​ങ്കിം​ഗ് ആ​ൻ​ഡ് പ്രൈ​വ​റ്റ് ഫി​നാ​ൻ​സ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളും ഒ​പ്പു​വ​ച്ചു. വേ​ത​ന വ​ർ​ദ്ധ​ന സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച മി​നി​മം വേ​ജ​സ് ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കു വി​ധേ​യ​മാ​യി ന​ട​പ്പി​ലാ​ക്കാ​മെ​ന്നു മാ​നേ​ജ്മെ​ന്‍റ് സ​മ്മ​തി​ച്ചു.

ഒ​ത്തു​തീ​ർ​പ്പ് പ്ര​കാ​രം പ്ര​തി​മാ​സം ഇ​ട​ക്കാ​ല വ​ർ​ദ്ധ​ന​യാ​യി 500 രൂ​പ പ്ര​തി​മാ​സം എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ഒ​ക്ടോ​ബ​ർ മാ​സം മു​ത​ൽ ല​ഭി​ക്കും. ശമ്പള പരിഷ്‌ക്കരണം നടപ്പാക്കും. പിരിച്ചുവിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കും. 41 പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കും. ത​ട​ഞ്ഞു​വ​ച്ചി​രു​ന്ന വാ​ർ​ഷി​ക ഇ​ൻ​ക്രി​മെ​ന്‍റ് ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ കൊ​ടു​ത്തു​തീ​ർ​ക്കും. നി​യ​മ​പ്ര​കാ​ര​മു​ള്ള വാ​ർ​ഷി​ക ബോ​ണ​സ് ല​ഭ്യ​മാ​ക്കും. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കാ​നു​ള്ള ഓ​ഹ​രി ആ​നു​കൂ​ല്യം ഒ​റ്റ​ത​വ​ണ​യാ​യി ന​ൽ​ക​ണ​മെ​ന്ന ലേ​ബ​ർ ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശം പ​രി​ഗ​ണി​ക്കും.

11 റീജിയണല്‍ ഓഫീസുകളിലെയും 611 ശാഖകളിലെയും 1800 ലേറെ ജീവനക്കാര്‍ നടത്തിവന്ന സമരമാണ് 50-ാം ദിവസം അവസാനിച്ചത്. നേരത്തെ സര്‍ക്കാര്‍ തലത്തിലടക്കം മാനേജ്‌മെന്റും ജീവനക്കാരും തമ്മില്‍ മൂന്ന് തവണ നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടത്. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്‍റെ ആദ്യ ചര്‍ച്ച ഒത്തുതീര്‍പ്പാകാതെ പിരിഞ്ഞെങ്കിലും രണ്ടാമത്തെ ചര്‍ച്ച ലക്ഷ്യത്തിലെത്തുകയായിരുന്നു.

0Shares