മധുര: തമിഴ്‌നാട്ടിലെ ആവണിപുരത്ത് ഇന്ന് ജല്ലിക്കെട്ടിന്റെ ആവേശം. ജല്ലിക്കെട്ട് പ്രക്ഷോഭത്തിന്റെ പ്രധാനകേന്ദ്രമായിരുന്ന ഇവിടെ, വിപുലമായ രീതിയില്‍ ആഘോഷം നടത്താനാണ് തീരുമാനം. അഞ്ഞൂറോളം കാളകള്‍ ജല്ലിക്കെട്ടില്‍ അണിനിരക്കും. മുന്നൂറ് മത്സരാര്‍ഥികളാണ് ജല്ലിക്കെട്ടില്‍ പങ്കെടുക്കുന്നത്.

ഒട്ടേറെ ആളുകള്‍ കാണികളായി എത്തുമെന്നതിനാല്‍ ആവണിപുരത്ത് ജല്ലിക്കെട്ടിനായി വന്‍ സുരക്ഷാസന്നാഹങ്ങളാണ് മധുര ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്ന കാളകളുടെയും മത്സരാര്‍ഥികളുടെയും ആരോഗ്യനില പരിശോധിച്ചതായി മെഡിക്കല്‍ സംഘവും അറിയിച്ചു.
