ആലുവയില്‍ എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • Post category:news
  • Reading time:1 min read
You are currently viewing ആലുവയില്‍ എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആ​ലു​വ​യി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ത​ടി​യി​ട്ടപറമ്പ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് എ​.എ​സ്‌.ഐ ബാ​ബു​വി​നെ​യാ​ണ് ആലുവ കുട്ടമശ്ശേരിയിലെ വീട്ടില്‍ തൂ​ങ്ങി​മ​രി​ച്ച നി​ല‍​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വീട്ടിലുണ്ടായിരുന്ന ഭാര്യയാണ് പുലർച്ചെ സംഭവം ആദ്യം കണ്ടത്. മകനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ജീവൻ അവശേഷിക്കുന്നുണ്ടെന്ന സംശയത്തിൽ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.കു​റ​ച്ച്‌ ദി​വ​സ​മാ​യി ഇ​യാ​ള്‍ മെ​ഡി​ക്ക​ല്‍ ലീ​വി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.അതേസമയം സി.ഐ സ്റ്റേഷനായി മാറിയ തടിയിട്ട പറമ്പ് പോലീസ് സ്റ്റേഷനിലെ സി.ഐ യുമായി ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പരിഹരിച്ചതായി സുഹൃത്തുക്കൾ പറയുന്നു.

0Shares