ആലപ്പുഴയില്‍ വാഹനാപകടം: രണ്ടുപേര്‍ മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ആലപ്പുഴയില്‍ വാഹനാപകടം: രണ്ടുപേര്‍ മരിച്ചു.

ആലപ്പുഴ: ദേശീയപാതയിലെ വളവനാടിനു സമീപം കാറും വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. റാന്നി ഇടമണ്‍ തെക്കുംമൂട്ടില്‍ ടി.ഡി.രാജന്‍, ബന്ധുവും റാന്നി സ്വദേശിയും മഹാരാഷ്ട്രയില്‍ താമസക്കാരനുമായ ജോണ്‍ ബ്ലാസ്റ്റ എന്നിവരുമാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ജോണ്‍ ബ്ലാസ്റ്റയുടെ ഭാര്യ ക്രിസ്റ്റില്ലയെ ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0Shares