
പാലക്കാട്: ആലത്തൂരിലേത് ജനങ്ങള്‍ നല്കിയ വിജയമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ആലത്തൂരില്‍ അട്ടിമറി പ്രതീക്ഷിച്ചുവെന്നും രമ്യ പറഞ്ഞു. നിലവില്‍ 112896 വോട്ടിനാണ് രമ്യ ലീഡ് ചെയ്യുന്നത്.
അതേസമയം, പരാജയത്തിന്റെ കാരണം ആഴത്തില്‍ പരിശോധിക്കേണ്ടതാണെന്ന് ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥി പി.കെ ബിജു. യു.ഡി.എഫ് തരംഗത്തിലാണ് തിരിച്ചടി ഉണ്ടായത്. രമ്യ ഹരിദാസിനെ അഭിനന്ദിക്കുന്നുവെന്നും പി.കെ ബിജു പറഞ്ഞു.

അതേസമയം മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് കഴിഞ്ഞ തവണത്തെ അദ്ദേഹത്തിന്റെ തന്നെ ഭൂരിപക്ഷം മറികടന്നു. 2014ല്‍ 1,71,023 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് 1,71,965 വോട്ടുകളുടെ ലീഡാണുള്ളത്.
