
പല രോഗങ്ങള്‍ക്കും ഈ സസ്യം പരിഹാരം തരുന്നു. ഭാവപ്രകാശത്തില്‍ തൊട്ടാവാടിയെ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു:’ലജ്ജാലു: ശീതളാ തിക്താ കഷായാ കഫ പിത്ത ജിത്രക്തപിത്തമതിസാരം യോനിരോഗാൽ വിനാശയേതു.’
ഒരു നല്ല കാമോദ്ധാരിണി കൂടിയായ ഇവ മറ്റനവധി ഔഷധഗുണങ്ങള്‍ കൂടിയുള്ളതാണ്.ഇതിന്റെ എല്ലാ ഭാഗങ്ങളും പൂവും, ഇലകളും,വേരുമെല്ലാം ഉപയോഗയോഗ്യമാണ് . പറയപ്പെടുന്നു. അലര്‍ജി മുതല്‍ കാന്‍സര്‍ വരെയുള്ള ചികില്‍സയില്‍ ഇവ ഉപയൊഗിക്കപ്പെടുന്നു.

മറ്റു ഔഷധഗുണങ്ങള്‍ ഇവയൊക്കെ:
അലര്‍ജി,ആസ്മ, ടെന്‍ഷന്‍, കൊളസ്റ്റ്രോള്‍, ഹെമറോയ്ഡ്, ഹൈപ്പര്‍ ടെന്‍ഷന്‍, രക്ത സംബന്ധമായ രോഗങ്ങള്‍, ഗര്‍ഭ സംബന്ധിയായ പ്രശ്നങ്ങള്‍,മറ്റു സ്ത്രീ രോഗങ്ങള്‍, അപസ്മാരം, ബ്രോങ്കൈറ്റീസ്,ഇമ്പൊട്ടന്‍സ്, ശീഖ്രസ്കലനം, പാമ്പിന്‍ വിഷം, വിഷാദ രോഗങ്ങള്‍ ഇവയുടേയും പിന്നെ വായിലേയും ശ്വാസകോശ കാന്‍സര്‍ ചികില്‍സകളിലും ഇതിനു വലിയ സ്ഥാനമുണ്ട്.
ഉണക്കി പൊടിച്ച വേര് ആവണക്കെണ്ണയിൽ ചേർത്ത് മുറിവുകളുടെ രക്തസ്രാവം നിർത്തുന്നതിനും വ്രണങ്ങൾ സുഖപെടുത്തുന്നതിനുമുള്ള ലേപനമായി ഉപയോഗിക്കുന്നു.
പഴുപ്പ് നിറഞ്ഞ വ്രണങ്ങൾ തനിയെ പൊട്ടി ശമിക്കുന്നതിനു തൊട്ടാവാടി ഇല ചെറിയ ചൂടിൽ പഴുത്ത കുരുക്കൾക്ക് മുകളിൽ വയ്ക്കുന്നു.
തൊട്ടാവാടി വേര് ചതച്ച് നെയ്യിൽ വഴറ്റി പല്ല് വേദനയുള്ള ഭാഗത്ത് വച്ച് പല്ലുവേദനയ്ക്ക് മരുന്നായി ഉപയോഗിക്കുന്നു.
മൈഗ്രേൻ ഉൾപടെയുള്ള തലവേദനയ്ക്ക് ഇവർ തൊട്ടാവാടി ഇല അരച്ച് നെറ്റിയ്ക്ക് പുരട്ടുന്നു.
തൊട്ടാവാടിയില അരച്ച് അത് തേൻ ചേർത്ത് ദിവസം രണ്ട് പ്രാവശ്യം വെറും വയറ്റിൽ 3-4 ദിവസം കഴിക്കുന്നത് വയറ്റിലുള്ള വിര ശല്യത്തിനു ഇവരുടെ മരുന്നാണ് .
