ആദ്യ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി ജോണ്‍ ഗ്ലെന്‍ അന്തരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ആദ്യ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി ജോണ്‍ ഗ്ലെന്‍ അന്തരിച്ചു.

വാഷിങ്ടണ്‍: ഭൂമിയെ ചുറ്റിയ ആദ്യ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയും മുന്‍ സെനറ്ററുമായ ജോണ്‍ ഗ്ലെന്‍(95) അന്തരിച്ചു. കൊളംബസിലെ സ്വകാര്യ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1921ല്‍ ഒഹായോയിലെ കേംബ്രിഡ്ജില്‍ ജനിച്ച ഗ്ലെന്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ കൊറിയന്‍ യുദ്ധവിമാനത്തിന്റെ പൈലറ്റായി സേവനം അനുഷ്ഠിച്ചു. പിന്നീട് കൊറിയന്‍ യുദ്ധത്തിലും പങ്കെടുത്ത ശേഷം ഗ്ലെന്‍ നാസയില്‍ ചേര്‍ന്നു.

1962ല്‍ ഫ്രെണ്ട്ഷിപ്പ് 7 എന്ന പേടകത്തില്‍ ഭൂമിയെ ചുറ്റി സഞ്ചരിച്ച (അഞ്ചേകാല്‍ മണിക്കൂര്‍) ആദ്യ അമേരിക്കക്കാരന്‍ എന്ന ബഹുമതി  ഗ്ലെന്‍ നേടി. ബഹിരാകാശത്ത്  സഞ്ചരിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തിയായി അന്ന് ഗ്ലെന്‍ മറ്റൊരു റെക്കോർഡ് കൂടി കരസ്ഥമാക്കി. 1974ല്‍ ഡെമോക്രാറ്റിക് സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 24 വര്‍ഷം സേവനം അനുഷ്ഠിച്ചു. 2011ല്‍ യുഎസിലെ പരമോന്നത ബഹുമതി നല്‍കി ആദരിച്ച അദ്ദേഹത്തിനു തൊട്ടടുത്ത വര്‍ഷം പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡവും ലഭിച്ചു.

0Shares