ആഘോഷം മാറ്റിവെച്ച ബലിപെരുന്നാള്‍

  • Post category:news
  • Reading time:1 min read
You are currently viewing ആഘോഷം മാറ്റിവെച്ച ബലിപെരുന്നാള്‍

തിരുവനന്തപുരം: പ്രളയം രൂക്ഷമായ കേരളത്തില്‍ ആഘോഷങ്ങളില്ലാതെ മുസ്ലിങ്ങള്‍ ഇന്ന് ബലിപെരുന്നാള്‍ കൊണ്ടാടുന്നു. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. പ്രളയം കാരണം ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കാന്‍ ഭൂരിഭാഗം പള്ളികളിലും പണം സമാഹരികുകയും ചെയ്തു. പള്ളികളില്‍ സന്ദര്‍ശനം നടത്തിയ ശേഷം വിശ്വാസികള്‍ ബന്ധുവീടുകള്‍ സന്ദര്‍ശിച്ചു. പരസ്പരം അശ്ലേഷിച്ചു, കുശലാന്വേഷണങ്ങള്‍ പറഞ്ഞും ബലി പെരുന്നാള്‍ സ്മരണകള്‍ പുതുക്കി. കുട്ടികളും മുതിര്‍ന്നവരും പുതുവസ്ത്രങ്ങള്‍ ധരിച്ചും പെണ്‍കുട്ടികള്‍ കൈകളില്‍ മൈലാഞ്ചി അണിഞ്ഞും പെരുന്നാളിനെ വരവേറ്റു. സ്ത്രീകള്‍ വീടുകളില്‍ ബിരിയാണി ഉണ്ടാക്കിയും മധുര പലഹാരങ്ങള്‍ ഉണ്ടാക്കിയും വിരുന്നുകാരെ സത്ക്കരിച്ചു. അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ ചൊവ്വാഴ്ച പെരുന്നാള്‍ ആഘോഷിച്ചു.പെരുന്നാള്‍ ആഘോഷത്തിനായി കരുതിയ പണം ദുരിത ബാധിതര്‍ക്ക് നല്‍കണം എന്ന് പാളയം ഇമാം. പ്രളയ കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ ആണ് ഇത്തവണ പെരുന്നാള്‍ വരുന്നത് .അതുകൊണ്ട് തന്നെ ഇത്തവണത്തെ പെരുന്നാള്‍ അവര്‍ക്ക് ഒപ്പം നില്‍ക്കേണ്ട സന്ദര്‍ഭമാണ് എന്ന് ഈദ് സദേശത്തില്‍ പാളയം ഇമാം വി.പി.സുഹൈബ് മൗലവി പറഞ്ഞു. അതോടൊപ്പം പെരുന്നാള്‍ ദിനമാണ് എന്ന് കറുത്ത നില്‍ക്കാതെ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ഒക്കെ നല്‍കണമെന്നും അതോടൊപ്പം പരിസ്ഥിതി നശിപ്പിക്കാതെ സംരക്ഷിക്കണം എന്നും അദ്ദേഹം പറഞ്ഞു.

0Shares