തിരുവനന്തപുരം: പ്രാദേശികമായി ഉത്പാദിക്കപ്പെട്ട തനതു കാര്‍ഷിക വിഭവങ്ങള്‍ക്കാണ് ആഗോളവിപണിയില്‍ ഇനി മുതല്‍ സ്ഥാനമെന്നും അതിനു കര്‍ഷകരെ പ്രാപ്തരാക്കി എടുക്കുകയുമാണ് ലക്ഷ്യമെന്നും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ കീഴിലുളള തിരുവനന്തപുരത്തെ അഗ്രോ സൂപ്പര്‍ ബസാറില്‍ കൃഷിവകുപ്പിന് കീഴിലുളള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ ഉള്‍ക്കൊളളിച്ച് ആരംഭിച്ച വിപുലികരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.എഫ്.പി.സി.കെ, കാര്‍ഷിക സര്‍വകലാശാലയുടെയും കൃഷിവകുപ്പിന്റെയും കീഴിലുളള ഫാമുകളില്‍ നിന്നുളള വിവിധയിനം വിത്തുകള്‍, നടീല്‍ വസ്തുക്കള്‍, കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നുമുളള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, സംസ്ഥാനത്തിന് അകത്തും പുറത്തുമുളള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുളള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ വിഭവങ്ങളും, പരമ്പരാഗത കാര്‍ഷികോപകരണങ്ങള്‍ മുതല്‍ ആധുനിക കാര്‍ഷിക യന്ത്രങ്ങള്‍ വരെയും കര്‍ഷകര്‍ക്കാവശ്യമായ എല്ലാ സാമഗ്രികളും സേവനങ്ങളും ഈ അഗ്രോബസാറില്‍ കേരളശ്രീ ബ്രാന്‍ഡില്‍ അണിനിരത്തിയിരിക്കുന്നു. കൃഷിവകുപ്പിന്റെ കീഴില്‍ കോക്കനട്ട് മിഷന്‍ രൂപം നല്‍കിയിരിക്കുകയാണ്.
കേരകൃഷി വിസ്തൃതി ഏഴുലക്ഷം ഹെക്ടറില്‍ നിന്നും പത്തു ലക്ഷം ഹെക്ടറിലേയക്കും ഉത്പാദനക്ഷമത 7500-ല്‍ നിന്നും 10000-ത്തിലേയ്ക്കും ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു. കെയ്‌കോയുടെ ചെയര്‍മാന്‍ സുല്‍ഫിക്കര്‍ മയൂരി ചടങ്ങിന് സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ വേണു. വി. നന്ദിയോട് സുഭാഷ് ചന്ദ്രന്‍, രാജേഷ് സോമന്‍, വാര്‍ഡ് കൗണസിലര്‍മാരായ കോമളവല്ലി. ജി. എസ്, ആര്‍ സുരേഷ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. മാനേജിംഗ് ഡയറക്ടര്‍ പി. സുരേഷ്. ബാബു ചടങ്ങിന് നന്ദിയും അറിയിച്ചു.