ആക്ടിവിസ്റ്റുകള്‍ക്ക് ശക്തിതെളയിക്കാനുള്ള ഇടമല്ല ശബരിമല, തിരികെ പോരാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദ്ദേശം; യുവതികള്‍ മലയിറങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing ആക്ടിവിസ്റ്റുകള്‍ക്ക് ശക്തിതെളയിക്കാനുള്ള ഇടമല്ല ശബരിമല, തിരികെ പോരാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദ്ദേശം; യുവതികള്‍ മലയിറങ്ങി

പത്തനംതിട്ട: ശബരിമല പ്രവേശിക്കാനെത്തിയ രഹനാ ഫാത്തിമയും കവിതയും തിരിച്ചു മടങ്ങി. യുവതികളെ ചര്‍ച്ചയ്ക്ക് ശേഷം സ്ഥിതി വിശദീകരിച്ചാണ് തിരിച്ചു മടക്കാനുള്ള തീരുമാനമായതെന്നു ഐ.ജി ശ്രീജിത്ത് പറഞ്ഞു. തന്ത്രിയും ഇവരോട് സംസാരിച്ചു. പ്രതിഷേധക്കാരില്‍ നിന്ന് പൂര്‍ണ്ണ സുരക്ഷയോടെ ഇവരെ തിരിച്ചു കൊണ്ട് പോകുമെന്നും ഐ.ജി പറഞ്ഞു. വിശ്വാസികളുടെ താല്‍പര്യത്തിനാണ് സര്‍ക്കാരിന് മുന്‍ഗണനയെന്നും ശബരിമലയില്‍ ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ശ്രമത്തെ സര്‍ക്കാര്‍ പിന്തുണക്കുന്നില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.രണ്ടു മണിക്കൂറത്തെ ചര്‍ച്ചയായിരുന്നു നടന്നത്. ഹൈദരാബാദില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തക കവിതയും എറണാകുളം സ്വദേശിയായ ആക്ടിവിസ്റ് രഹനാ ഫാത്തിമയുമാണ് ഇന്ന് മലകയറാന്‍ യാത്ര പുറപ്പെട്ടത്. നടപ്പന്തല്‍ വരെ പോലീസ് അകമ്പടിയില്‍ ഇവര്‍ എത്തിയിരുന്നു. തുടര്‍ന്ന് ഭക്തരുടെ പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ഇവര്‍ ചര്‍ച്ചയ്ക്കായി പോയിരുന്നു. പ്രതിഷേധക്കാര്‍ പിന്മാറാത്ത സാഹചര്യത്തില്‍ കവിതയും രഹ്ന ഫാത്തിമയും തിരിച്ച് പോകാന്‍ തയ്യാറാണെന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ കനത്ത പോലീസ് സുരക്ഷയില്‍ ഇവര്‍ മലയിറങ്ങി.

0Shares