
ന്യൂഡല്‍ഹി: വി.ഐ.പി സംസ്കാരത്തോടുള്ള ആം ആദ്മിയുടെ പോരാട്ടത്തിന്റെ പ്രതീകമായി കണക്കാക്കപ്പെട്ടിരുന്ന കാര്‍ മോഷണംപോയി. കെജ്രിവാളിന്റെ പ്രശസ്തമായ നീല കാര്‍ ആണ് മോഷണം പോയത്. ഡല്‍ഹിയിലെ സെക്രട്ടേറിയറ്റ് ഓഫീസിന് നേരെ മുന്നില്‍ വച്ചാണ് സംഭവം.

സംഭവത്തില്‍ കെജ്രിവാള് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2014-ല്‍ ഡല്‍ഹി പോലീസിനെതിരായ സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടികളില്‍ കെജ്രിവാളിന്റെ മിനി ഓഫീസ് ആയിരുന്നു അദ്ദേഹത്തിന്റെ ഈ നീല വാഗണ്‍ ആര് കാര്‍. അങ്ങനെയാണ് ഈ കാര്‍ വാര്‍ത്തകളില്‍ സ്ഥാനം നേടിയത്.
