
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമമായ ‘അസെന്‍ഡ് 2020’ന് തുടക്കം. എറണാകുളം ലുലു ബോള്‍ഗാട്ടി ഇൻറര്‍നാഷനല്‍ കണ്വെന്ഷന് സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കുന്ന സംഗമത്തിൽ ദേശീയ, അന്തര്‍ദേശീയ തലത്തിലെ വ്യവസായികളും നിക്ഷേപകരുമടക്കം 2000ത്തില്പരം പ്രമുഖര്‍ പങ്കെടുക്കും.

നൂറു കോടിയിലേറെ മുതല്‍മുടക്കുള്ള 18 മെഗാ സംരംഭങ്ങൾ ഉൾപ്പെടെ നൂറില്‍പരം വ്യവസായ പദ്ധതികളാണ് നിക്ഷേപകര്‍ക്ക് മുന്നില്‍ സർക്കാർ അവതരിപ്പിക്കുന്നത്. 2000 ഏക്കറാണ് പദ്ധതികള്‍ക്കായി കണ്ടെത്തിയിരിക്കുന്നത്. അടിസ്ഥാന സൗകര്യം, പെട്രോ കെമിക്കല്‍സ്, പ്രതിരോധം, കാര്‍ഷിക-ഭക്ഷ്യസംസ്കരണം എന്നിവ മുതല്‍ ഇലക്ട്രോണിക് ഹാർഡ്വെയര്, വിനോദസഞ്ചാരം, തുറമുഖങ്ങള്വരെ നീളുന്നതാണ് പദ്ധതികൾ.
