
രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധിയെ മാനിക്കുന്നതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാമെല്ലാവരും പരസ്പര ഐക്യം കാത്തുസൂക്ഷിക്കണം. ഇന്ത്യക്കാർക്കിടയിലെ സാഹോദര്യത്തിന്റെയും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കാലമാണിതെന്നും അദ്ദേഹം ട്വീറ്ററിൽ കുറിച്ചു.

രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിൽ 2.77 ഏക്കർ തർക്കഭൂമിയിൽ ക്ഷേത്രം നിർമിക്കാൻ സുപ്രീംകോടതി ഇന്ന് അനുമതി നൽകിയിരുന്നു. മസ്ജിദ് നിർമിക്കാൻ പകരം അഞ്ച് ഏക്കർ തർക്കഭൂമിക്ക് പുറത്ത് അയോധ്യയിൽത്തന്നെ അനുവദിക്കാനും കോടതി ഉത്തരവിട്ടു. അതേസമയം, കേസിൽ കക്ഷിയായ ആർക്കും കോടതി സ്ഥലം വിട്ടുകൊടുത്തില്ല.
കോടതി വിധി ആരുടെയും ജയമോ പരാജയമോ ആയി കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. രാമനിൽ വിശ്വസിച്ചാലും റഹീമിൽ വിശ്വസിച്ചാലും ദേശഭക്തി നാം നിലനിർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
