അ​മൃ​താ​ന​ന്ദ​മ​യീ മ​ഠം പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ടനം; രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച കേരളത്തില്‍

  • Post category:news
  • Reading time:1 min read
You are currently viewing അ​മൃ​താ​ന​ന്ദ​മ​യീ മ​ഠം പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ടനം; രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച കേരളത്തില്‍


ന്യൂഡല്‍ഹി/ തിരുവനന്തപുരം: രാ​ഷ്ട്ര​പ​തി​യാ​യ ശേ​ഷം ആ​ദ്യ​മാ​യി രാംനാഥ് കോവിന്ദ് ഞായറാഴ്ച കേരളത്തില്‍ എത്തുന്നു. കൊ​ല്ല​ത്ത് അ​മൃ​താ​ന​ന്ദ​മ​യീ മ​ഠം പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി ആണ് അദ്ദേഹം കേരളത്തില്‍ എത്തുന്നത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഔ​പ​ചാ​രി​ക​മാ​യി സ്വീ​ക​രി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന് സൈ​ന്യം ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍​കും. തു​ട​ര്‍​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ല്‍ കാ​യം​കു​ളം എ​ന്‍​ടി​പി​സി ഹെ​ലി​പാ​ഡി​ലെ​ത്തി അ​വി​ടെ​നി​ന്ന് റോ​ഡ് മാ​ര്‍​ഗം അ​മൃ​താ​ന​ന്ദ​മ​യീ മ​ഠ​ത്തി​ലെ​ത്തും. 11ന് ​ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ച ശേ​ഷം ഹെ​ലി​കോ​പ്റ്റ​റി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ക്കും. ഉ​ച്ച​ക്ക് അ​ദ്ദേ​ഹം ഡ​ല്‍​ഹി​യി​ലേ​ക്ക് മ​ട​ങ്ങും.

0Shares