അവസാന പിടിവള്ളിതേടി ദിലീപ്; അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുവദിക്കണം, കോടതിയില്‍ അപേക്ഷ നല്‍കി

  • Post category:news
  • Reading time:1 min read
You are currently viewing അവസാന പിടിവള്ളിതേടി ദിലീപ്; അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുവദിക്കണം, കോടതിയില്‍ അപേക്ഷ നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനകുറ്റത്തിന് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് തന്‍റെ ജാമ്യാപേക്ഷ കോടതികള്‍ മൂന്ന് വട്ടവും തള്ളിയതിനെ തുടര്‍ന്ന് അവസാനഅടവുമായി ജനപ്രിയനായകന്‍ കോടതിയെ സമീപിച്ചു. തന്നെ അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അങ്കമാലി കോടതിയെ സമീപിച്ചിരിക്കുകയാണ് ദിലീപ്. ഈ മാസം ആറിനാണ് ചടങ്ങ്. ചടങ്ങില്‍ പങ്കെടുക്കാതിരിക്കാനാവില്ലെന്നും ജയിലില്‍ നിന്ന് പൊലീസ് കാവലില്‍ ബലിയിടാന്‍ പോയി വരാമെന്നും ദിലീപ് അപേക്ഷയില്‍ വ്യക്തമാക്കി. അതേസമയം, ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 16 വരെ നീട്ടി.

വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ദിലീപിനെ കോടതി മുമ്പാകെ ഹാജരാക്കിയത്. എന്തെങ്കിലും പരാതിയുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ദിലീപിന്റെ മറുപടി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.

0Shares