അവര്‍ നിങ്ങളെയും സഹോദരിമാരെയും ബലാത്സംഗം ചെയ്യും; ഇന്ന് രക്ഷയ്ക്ക് മോദിയുണ്ട്, നാളെ ആരുണ്ടാകുമെന്ന് ബി.ജെ.പി എം.പി

  • Post category:news
  • Reading time:1 min read
You are currently viewing അവര്‍ നിങ്ങളെയും സഹോദരിമാരെയും ബലാത്സംഗം ചെയ്യും; ഇന്ന് രക്ഷയ്ക്ക് മോദിയുണ്ട്, നാളെ ആരുണ്ടാകുമെന്ന് ബി.ജെ.പി എം.പി

വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി പര്‍വേഷ് വര്‍മ. പൗരത്വനിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെയാണ് പ്രസ്താവന. അവര്‍ നിങ്ങളുടെ വീടുകളില്‍ കയറി സഹോദരിമാരെയും മക്കളെയും ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്യും. ഇന്ന് നിങ്ങളെ രക്ഷിക്കാന്‍ മോദിയും അമിത്ഷായും ഉണ്ട്. നാളെ ആരും ഉണ്ടാകില്ലെന്നും അതുകൊണ്ടു എല്ലാവരും ഉണരേണ്ട സമയമാണിതെന്നും പര്‍വേഷ് വര്‍മ പറഞ്ഞു.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഒരുമണിക്കൂറിനകം ഷഹിന്‍ ബാഗിലെ സമരം തുടച്ചുനീക്കുമെന്നും അദ്ദേഹം വെല്ലുവിളിച്ചു. ഇതൊരു സാധാരണ തെരഞ്ഞെടുപ്പല്ല. രാജ്യത്തിന്‍റെ ഐക്യം കാണിക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും പര്‍വേഷ് വര്‍മ പറഞ്ഞു. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെ ഒരു മാസത്തിനുള്ളില്‍ തന്‍റെ മണ്ഡത്തിലെ സര്‍ക്കാര്‍ ഭൂമിയിലുള്ള മുസ്‌ലിം പള്ളികള്‍ പൊളിച്ചുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

0Shares