
പാമ്പുകളെ കൊല്ലുന്ന കാര്യത്തില്‍ ഏറ്റവും കൂടുതല്‍ സാമര്‍ത്ഥ്യം ഉള്ള ജീവിയാണ് കീരി. പാമ്പിനെ കീഴ്പ്പെടുത്താനുള്ള കീരിയുടെ പല അടവുകളില്‍ ഒന്ന് വളരെ വേഗം ഒഴിഞ്ഞുമാറലാണ്.ഒരിക്കല്‍ കൊത്തിയിട്ടു പാമ്പ് വീണ്ടും ഫണം ഉയര്‍ത്തുന്നതിന് മുന്‍പുതന്നെ കീരി അതിന്മേല്‍ ചാടിവീഴും.

കീരിക്ക് തന്‍റെ ദേഹത്തുള്ള രോമങ്ങളെ ഉയര്‍ത്തി നിര്‍ത്താന്‍ ഉള്ള കഴിവുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ കീരിയുടെ വലിപ്പത്തെക്കുറിച്ച് പാമ്പിനു തെറ്റായ ധാരണ ഉണ്ടാകുന്നു. അത് കൊത്തുന്നത് കീരിയുടെ ശരീരത്തില്‍ എല്ക്കാതിരിക്കുകയും ചെയ്യുന്നു. ഇനി അഥവാ ഒരു കൊത്തൊക്കെ കൊണ്ടാലും കുഴപ്പമില്ല.കീരിയുടെ
ശരീരത്തിന് പാമ്പിന്‍റെ വിഷത്തെ ചെറുക്കാനുള്ള ശക്തി വളരെ കൂടുതലാണ്.
വളരെ വിഷമുള്ള പാമ്പുകളെ പോലും കീരി കൊന്നുതിന്നാറുണ്ട്. കീരിയുടെ പ്രധാനപ്പെട്ട ആഹാരങ്ങളില്‍ ഒന്ന് പാമ്പാണ്. ഇതുകൊണ്ട് ആയിരിക്കണം പാമ്പും കീരിയും ശത്രുക്കള്‍ ആണെന്ന് പറയുന്നത്. പാമ്പിനെ കൊല്ലുന്ന കാര്യത്തില്‍ കീരിയോടൊപ്പം നില്‍ക്കുന്ന ജീവിയാണ് മയില്‍.
