അവന്‍ ലക്ഷ്യമിട്ടത് ഞങ്ങളെ നാലുപേരെ; എന്‍റെ ദേഹത്തും പെട്രോള്‍ ഒഴിച്ചു; ദേവികയുടെ അമ്മ പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing അവന്‍ ലക്ഷ്യമിട്ടത് ഞങ്ങളെ നാലുപേരെ; എന്‍റെ ദേഹത്തും പെട്രോള്‍ ഒഴിച്ചു; ദേവികയുടെ അമ്മ പറയുന്നു

പ്രണയവെറി കേരളത്തെ വലിഞ്ഞുമുറുക്കുകയാണ്. ഈ വര്‍ഷം തന്നെ തുടരെതുടരെ കൊലപാതകങ്ങള്‍ നടന്നു. എല്ലാം പ്രണയവൈരാഗ്യം തന്നെ. കൊച്ചിയില്‍ നിന്നും അത്തരമൊരു ക്രൂരത റിപ്പോര്‍ട്ട് ചെയ്തതിന്‍റെ നടുക്കത്തിലാണ് ജനങ്ങള്‍. ദുരന്ത മുഖത്തുനിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് മരിച്ച ദേവികയുടെ അമ്മ പറയുന്നതിങ്ങനെ-

അര്‍ദ്ധരാത്രി പെട്രോളുമായി മിഥുന്‍ വന്നത് മകളെ മാത്രം ലക്ഷ്യമിട്ടല്ല, മറിച്ച് തങ്ങളെ നാലുപേരെയും ലക്ഷ്യമിട്ടായിരുന്നു. ആ മരണവക്കില്‍ നിന്ന് ഓടികയറിയത് തലനാരിഴയ്ക്കാണെന്നും അമ്മ പറയുന്നു.
തന്‍റെ ദേഹത്തും മിഥുന്‍ പെട്രോള്‍ ഒഴിച്ചു.

ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. മകളെ പെട്രോള്‍ ഒഴിച്ച് കത്തിച്ചതിനുശേഷം മിഥുന്‍ മരിക്കുകയായിരുന്നു. കളക്ടറേറ്റിന് സമീപമാണ് ദാരുണമായ സംഭവം നടന്നത്. കാളങ്ങാട്ട് പത്മാലയത്തില്‍ ഷാലന്‍റെ മകള്‍ ദേവികയും പറവൂര്‍ സ്വദേശി മിഥുനുമാണ് മരിച്ചത്. യുവാവിനെ തടയാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ പിതാവിനും സാരമായി പൊള്ളലേറ്റിരുന്നു. പിതാവ് ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

അര്‍ദ്ധരാത്രി മിഥുനെത്തി വീടിന്‍റെ വാതിലില്‍ മുട്ടിയപ്പോള്‍ പിതാവ് ഷാലന്‍ തുറക്കുകയായിരുന്നു. അതിക്രമിച്ചു കടന്ന യുവാവ് പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി. ഇത് കണ്ട അമ്മ അഞ്ചാംക്ലാസുകാരിയായ അനിയത്തിയെയും കൂട്ടി ഓടി വീടിന് പുറത്ത് ഇറങ്ങുകയായിരുന്നു. ഇതിനാലാണ് ദുരന്തവക്കില്‍ നിന്ന് കരകയറാനായത്. സംഭവത്തെ തുടര്‍ന്ന് അമ്മ ബോധരഹിതയായി. ഇപ്പോള്‍ ഇവരും ചികിത്സയിലാണ്. മൃതദേഹങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

0Shares