
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഞങ്ങൾ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാൻ കലാഭവന്‍ മണി ഉണ്ടായിരുന്നെങ്കില്‍ ഉപകരിച്ചേനെ എന്ന് നാദിര്‍ഷാ. കലാഭവന്‍ മണി ഉണ്ടായിരുന്നെങ്കില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നേനെയെന്ന് നടനും സംവിധായകനുമായ നാദിര്‍ഷാ വ്യകത്മാക്കി. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലാണ് നാദിര്‍ഷായുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ; ‘ഞാന്‍ ഇന്ന് ഒന്നും ഓര്‍ക്കാതെ, എന്റെ പ്രിയ സുഹൃത്ത് കലാഭവന്‍ മണിയുടെ ഫോണിലേക്കു വെറുതെ വിളിച്ചു നോക്കി. അവന്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാന്‍ മുന്‍പന്തിയിലുണ്ടായിരുന്നേനെ. മിസ് യു ഡാ’ എന്നാണ് നാദിര്‍ഷാ ഫേസ് ബുക്കില്‍ കുറിച്ചത്.
കുറിപ്പിനൊപ്പം കലാഭവന്‍ മണിയുടെ മൃതദേഹത്തിനരികെ നാദിര്‍ഷായും ദിലീപും നില്‍ക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.
