ബംഗളൂരു: അല്ലു അര്ജുന് നായകനാകുന്ന ഡി.ജെയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷനും സസ്പെന്‍സും സെന്റിമെന്‍സും നിറഞ്ഞ സൂപ്പര്‍ മൂവിയാണ് ഡി.ജെ എന്നാണ് ട്രെയിലറിലൂടെ മനസ്സിലാകുന്നത്. പൂജാ ഹെഗിഡെയാണ് ചിത്രത്തിലെ നായിക.

രമേഷ് റെഡ്ഡി, ദീപക് രാജ് എന്നിവരുടെ തിരക്കഥയില്‍ ഹരീഷ് ശങ്കറാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഈ മാസം തന്നെ ഡി.ജെ തിയ്യേറ്ററുകളിലെത്തും എന്നാണ് കരുതുന്നത്.