
ന്യൂഡല്‍ഹി: എഴുത്തുകാരി അരുന്ധതി റോയ്,മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ്,ആക്ടിവിസ്റ്റ് കവിത കൃഷ്ണന്‍,വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാര്‍,ഷെഹ്‌ലാ റാഷിദ്,ഉമര്‍ ഖാലിദ് എന്നിവരെ കൊല്ലണം എന്ന് ആഹ്വാനം ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കൊല്ലപ്പെടേണ്ടവരുടെ ലിസ്റ്റ് പ്രചരിക്കുന്നു. ഷില്ലോങ് സ്വദേശിയായ വിക്രമാദിത്യ റാണ എന്നയാളാണ് വിവാദ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇയാള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക സാഗരിക ഘോഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഗൗരി ലങ്കേഷിന്റ വധത്തിന് പിന്നാലെ ഇത്തരത്തില്‍ പോസ്റ്റുകള്‍ വന്നതും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നതും പോലീസ് ഗൌരവത്തോടെയാണ് നോക്കികാണുന്നത്.
