അയോധ്യ വിധിയില്‍ ഭയന്ന് ഒരു നാട്: അയോധ്യയെ ലക്ഷ്യംവെച്ച് പാക് ഭീകരര്‍ പ്രവേശിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

  • Post category:news
  • Reading time:1 min read
You are currently viewing അയോധ്യ വിധിയില്‍ ഭയന്ന് ഒരു നാട്: അയോധ്യയെ ലക്ഷ്യംവെച്ച് പാക് ഭീകരര്‍ പ്രവേശിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

അയോധ്യവിധി വരാനിരിക്കെ രാജ്യം ആശങ്കയിലാണ്. വിധിയെ ഭയന്ന് അയോധ്യ നാടും. ഇതിനിടയിലാണ് അയോധ്യയെ ലക്ഷ്യമാക്കി ഇന്ത്യയിലേക്ക് പാക് ഭീകരര്‍ നുഴഞ്ഞുകയറിയെന്നുള്ള റിപ്പോര്‍ട്ട് ഇന്റലിജന്‍സിന്‍റെ ഭാഗത്തുനിന്ന് വരുന്നത്. ഭീകരര്‍ ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചതായിട്ടാണ് സൂചന.

നേപ്പാള്‍ വഴി ഏഴ് ഭീകരര്‍ ഉത്തര്‍പ്രദേശിലേക്ക് എത്തിയെന്നാണ് വിവരം. ഇതില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹബാസ്, നിസാര്‍ അഹമ്മദ്, മുഹമ്മദ് ഖാമി ചൗധരി. എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. രണ്ടുപേരെ ഇനിയും തിരിച്ചറിയാനായിട്ടില്ല.

അയോധ്യ, ഫൈസാബാദ്, ഗോരഖ്പൂര് എന്നിവിടങ്ങളില്‍ ആക്രമണത്തിനായി ഭീകരര്‍ ഒളിഞ്ഞിരിക്കുന്നതായാണ് വിവരം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം ഉണ്ടായാല്‍ ദേശീയ സുരക്ഷ നിയമം പ്രയോഗിക്കും എന്നും യു.പി പോലീസ് മേധാവി ഓ.പി സിങ് വ്യക്തമാക്കി. ഈ മാസം 17നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. അതിന് മുന്‍പ് അയോധ്യ കേസില്‍ അന്തിമ വിധി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

0Shares