അയോധ്യ: പുനഃപരിശോധന ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി; നിലവിലെ വിധി നടപ്പാക്കണം

  • Post category:news
  • Reading time:1 min read
You are currently viewing അയോധ്യ: പുനഃപരിശോധന ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി; നിലവിലെ വിധി നടപ്പാക്കണം

അയോധ്യാ ഭൂമി തർക്കവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി തള്ളി. 18 ഹര്‍ജികളാണ് സുപ്രീംകോടതി തളളിയത്.ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. അയോധ്യ കേസിലെ വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ 40 അക്കാദമിക വിദഗ്ധരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

രഞ്ജന്‍ ഗൊഗോയ് ഒഴിഞ്ഞ സാഹചര്യത്തില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ഉള്‍പ്പെടുത്തി ബെഞ്ച് പുനഃസംഘടിപ്പിച്ചു. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യത്തില്‍ തീരുമാനമെടുത്തേക്കും.
ജംയത്തുല്‍ ഉലുമ ഇ ഹിന്ദ്, വിശ്വഹിന്ദ് പരിഷത്ത് എന്നിവരുടെ ഹര്‍ജികളും ഇതില്‍ ഉള്‍പ്പെടുന്നു. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചത് എന്നതിന് ഒരു തെളിവും ഇല്ലെന്ന് അക്കാദമിക വിദഗ്ധരുടെ ഹര്‍ജികളില്‍ പറയുന്നു.

അയോധ്യയില്‍ മസ്ജിദ് നിര്‍മിക്കാന്‍ അഞ്ചേക്കര്‍ സ്ഥലം അനുവദിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് അഖില ഭാരത ഹിന്ദു മഹാസഭയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മതേതര മൂല്യങ്ങള്‍ക്ക് എതിരാണ് വിധിയെന്നും ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ആക്ഷേപം ഉണ്ട്.

0Shares