കൊച്ചി: മലയാള സിനിമ നടി ശ്വേതാ മേനോന് ഭീഷണി. ഫോണിലൂടെയാണ് ഭീഷണി. ഫോണില്‍ വിളിച്ച് ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയതായി മുംബൈയിലെ സൈബര്‍ സെല്ലില്‍ ശ്വേതാ മേനോന് പരാതി നല്കി. താരം ഇപ്പോള്‍ മുംബൈയിലാണുള്ളത്. മലയാള സിനിമാ സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിന്നാലെയാണ് നടിയ്ക്ക് നേരെ ഭീഷണി ഉണ്ടായിരിക്കുന്നത്. ഇതില്‍ സംശമുള്ളതായി ശ്വേത മേനോന് അറിയിച്ചു. ആറ് ദിവസങ്ങള്‍ക്ക് മുന്‍പാണ് എക്സിക്യൂട്ടീവ് മെമ്പറാണെന്ന വിവരം തന്നെ വിളിച്ചറിയിച്ചത്.
‘ഇതേ ഇന്‍ഡസ്ട്രിതന്നെ നിങ്ങളെ വഞ്ചിക്കും’ എന്നായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്. പിന്നീട് ഫോണ്വെക്കുകയും ചെയ്തു. കോള്‍ കട്ടായതാണെന്ന് കരുതി താന്‍ തിരിച്ചുവിളിച്ചെങ്കിലും മറുപടിയുണ്ടായില്ല’, ശ്വേത വ്യക്തമാക്കി.അതേസമയം, അമ്മയില്‍ എക്സിക്യൂട്ടീവ് മെമ്പറായി തെരഞ്ഞെടുത്തത് അംഗീകാരമായി കാണുന്നുവെന്നും തനിക്ക് വേണ്ടി സംസാരിക്കാന്‍ ഒരു വക്താവിന്റെ ആവശ്യമില്ലെന്നും ശ്വേതാ മേനോന് വ്യക്തമാക്കി. നടന് മോഹന്‍ ലാല്‍ പ്രസിഡന്റായ അമ്മയുടെ പുതിയ ഭരണസമിതി ജൂണ്‍ 24 നാണ് ചുമതലയേല്‍ക്കുന്നത്. ശ്വേതാ മേനോനെ കൂടാതെ ഹണി റോസ്, രചന നാരായണന് കുട്ടി, മുത്തുമണി എന്നിവരാണ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് നടിമാര്‍.
അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെത്തിയതിന് പിന്നാലെ നടി ശ്വേതാ മേനോന് ഭീഷണി