‘അമ്മ’ സംഘടനയില്‍ ദിലീപ്- ഇന്നസെന്റ് കൂട്ടുകച്ചവടം? ഞെട്ടിക്കുന്ന കണ്ടെത്തലുമായി ആദായ നികുതി വകുപ്പ്

  • Post category:news
  • Reading time:1 min read
You are currently viewing ‘അമ്മ’ സംഘടനയില്‍ ദിലീപ്- ഇന്നസെന്റ് കൂട്ടുകച്ചവടം? ഞെട്ടിക്കുന്ന കണ്ടെത്തലുമായി  ആദായ നികുതി വകുപ്പ്


തിരുവനന്തപുരം: കൊച്ചി: മലയാള സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ വന്‍ നികുതിവെട്ടിപ്പ് നടന്നെന്ന് ആദായനികുതിവകുപ്പ് കണ്ടെത്തി. സംഘടനയുടെ പ്രസിഡന്റ് ആയ ഇന്നസെന്റും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ദിലീപും ആണ് ഇതില്‍ ഉത്തരവാദികള്‍ ആയി വരിക. കേരളത്തും വിദേശത്തും നടത്തിയ താരനിശകളുടെ പ്രതിഫലമായ 8 കോടിയിലധികം രൂപ വരുമാനത്തില്‍ അമ്മ കാണിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. 2011-12, 2014-15 കാലയളവില്‍ നടത്തിയ താരനിശകളുടെ പ്രതിഫലമാണ് അമ്മ മറച്ചുവച്ചതെന്ന് ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2011-2 ല്‍ ഒരു പ്രമുഖ ചാനലിനുവേണ്ടി നടത്തിയ താരനിശയുടെ പ്രതിഫല തുകയായ 2 കോടി 5 ലക്ഷം രൂപ അമ്മ കണക്കില്‍ ഉള്‍പ്പെടുത്തിയില്ല. 2014 -15 ല്‍ മറ്റൊരു ചാനലിനുവേണ്ടി വിദേശത്തും കൊച്ചിയിലും നടന്ന താരനിശയുടെ പ്രതിഫലത്തുകയായ 6 കോടി 10 ലക്ഷം രൂപയും സമാന രീതിയില്‍ മറച്ചുവച്ചതായി ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനു പുറമേ പ്രതിഫല തുകയായ 8 കോടി 15 ലക്ഷം രൂപ ചാനലുകള്‍ അമ്മയ്ക്ക് പ്രതിഫലമായി നല്‍കിയിരുന്നു. എന്തുകൊണ്ട് ഈ തുക കണക്കില്‍ക്കാണിച്ചില്ല എന്ന് ആദായനികുതി വകുപ്പ് ആരാഞ്ഞപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ചാനലുകള്‍ നല്‍കിയതാണ് ഈ തുക എന്നാണ് അമ്മ ഭാരവാഹികള്‍ മറുപടി നല്‍കിയത്. എന്നാല്‍ ഇത് ആദായനികുതി വകുപ്പ് തളളി. അമ്മയുടെ നികുതി വെട്ടിപ്പിനെതിരെ തുടര്‍ നടപടികളുമായി മുന്നോട്ടു പോകാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം.

0Shares