റാഞ്ചി: പ്രമുഖ രാജ്യാന്തര അമ്പെയ്ത്ത് താരങ്ങളായ ദീപിക കുമാരിയും അതാനു ദാസും വിവാഹിതരാവുന്നു. വിവാഹ നിശ്ചയം ഇന്നലെ റാഞ്ചിയില്‍ നടന്നു. അടുത്ത ബന്ധുക്കള്‍ മാത്രമുള്ള ചടങ്ങായിരുന്നു നടന്നത്.
അമ്പെയ്ത്തിലെ ലോക റാങ്കിങ്ങില്‍ നിലവില്‍ രണ്ടാം റാങ്കിലും മുമ്പ് ഒന്നാം റാങ്കിലായിരുന്നതുമായ താരമാണ് ദീപിക കുമാരി. അര്‍ജുന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അതാനു ദാസ് മിത്തു ദാ യുടെ കീഴില്‍ പതിനാലാം വയസ്സില്‍ അമ്പെയ്ത്ത് പരിശീലനം ആരംഭിച്ചു. 2008-ല്‍ അതാനു കൊറിയന്‍ പരിശീലകനായ ലിം ചൗ വോങിന്റെ ശിക്ഷണത്തില്‍ റ്റാറ്റാ ആര്‍ച്ചറി അക്കാദമിയില്‍ പരിശീലനം ആരംഭിച്ചു.
2013-ല്‍ കൊളംബിയയില്‍ വച്ചു നടന്ന മിക്‌സഡ് ലോകകപ്പില്‍ ദീപിക കുമാരിക്കൊപ്പം അതാനു ദാസിന് വെങ്കല മെഡല്‍ ലഭിച്ചു. അതാനു ദാസ് നിലവില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, കൊല്‍ക്കത്ത എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.
അമ്പെയ്ത്ത് താരങ്ങളായ ദീപിക കുമാരിയും അതാനു ദാസും വിവാഹിതരാവുന്നു