അമേരിക്കന്‍ വ്യോമാക്രമണം; ഇറാന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് ഇസ്‌ലാമിക റവല്യൂഷണറി ഗാര്‍ഡ് തലവന്‍

  • Post category:news
  • Reading time:1 min read
You are currently viewing അമേരിക്കന്‍ വ്യോമാക്രമണം; ഇറാന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് ഇസ്‌ലാമിക റവല്യൂഷണറി ഗാര്‍ഡ് തലവന്‍

അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇറാന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് ഇസ്‌ലാമിക റവല്യൂഷണറി ഗാര്‍ഡ് തലവന്‍ കാസിം സൊലൈമാനിയാണ്. ഇറാഖിലെ ബാഗ്ദാദ് വിമാനത്താവളത്തിലാണ് അമേരിക്കന്‍ സൈനിക നടപടി. ആക്രമണത്തില്‍ സൊലൈമാനി ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാഖിലെ അമേരിക്കന്‍ എംബസി ആക്രമിച്ച പൗരസേന തലവനും കൊല്ലപ്പെട്ടു. ഖുദ്‌സ് സേനയെ ഭീകരസംഘമായി ഏപ്രിലില്‍ അമേരിക്ക പ്രഖ്യാപിച്ചിരുന്നു.

ഇറാനിലെ ഖുദ് സേനയുടെ തലവനായിരുന്നു സൊലൈമാനി. കമാന്‍ഡറും സംഘവും വിമാനത്താവളത്തിലേക്ക് കാറില്‍ പോകുമ്പോഴാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ രണ്ട് കാറുകള്‍ പൂര്‍ണമായും തകരുകയായിരുന്നു. സൊലൈമാനിയുടെ വധം ട്രംപിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന് ഇറാന്‍ ആരോപിക്കുന്നു. നടപടി അമേരിക്കന്‍ പൗരന്മാരെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും ആരോപണമുണ്ട്. വ്യോമാക്രമണ വാര്‍ത്ത പുറത്ത് വന്നതിനുപിന്നാലെ ട്രംപ് അമേരിക്കന്‍ പതാക ട്വീറ്റ് ചെയ്തു. അതേസമയം, അമേരിക്കന്‍ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ വ്യക്തമാക്കി.

0Shares