‘അബദ്ധം’ അതിര്‍ത്തി മുറിച്ചു കടന്നയാളെ പാകിസ്ഥാന്‍ ഇന്ത്യക്കു കൈമാറി.

  • Post category:news
  • Reading time:1 min read
You are currently viewing ‘അബദ്ധം’ അതിര്‍ത്തി മുറിച്ചു കടന്നയാളെ പാകിസ്ഥാന്‍ ഇന്ത്യക്കു കൈമാറി.

ശ്രീനഗര്‍: അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ചു പാകിസ്ഥാനിലെത്തിയ ഇന്ത്യക്കാരനെ പാക് സൈന്യം ഇന്ത്യക്കു കൈമാറി. ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള അതിര്‍ത്തി ലംഘിച്ചു പാകിസ്ഥാനിലെത്തിയ ജാവേദ് ഇക്ബാല്‍ എന്നയാളെയാണ് പാകിസ്ഥാന്‍ ഇന്ത്യക്കു കൈമാറിയത്. 2015 മെയ് മൂന്നിനാണു ഇക്ബാല്‍ പാകിസ്ഥാന്‍ സേനയുടെ അതിര്‍ത്തിയില്‍ അബദ്ധത്തില്‍ കയറിയത്. തുടര്‍ന്ന് ഇന്ത്യന്‍ സേനയുടെ നിരന്തരമായ ഇടപെടലിലാണ് ഇക്ബാലിനെ മോചിപ്പിക്കുവാന്‍ സാധിച്ചത്.

 

0Shares