വാഷിംങ്ടണ്‍: അഫ്ഗനാനിസ്ഥാനിലെ ഐ.എസ് കേന്ദ്രത്തിലേക്ക് അമേരിക്ക ആണവേതര ബോംബ് പ്രയോഗിച്ചു. അഫ്ഗാനിസ്ഥാന്- പാക്കിസ്ഥാന് അതിര്‍ത്തിയിലെ ഐ.എസിന്റെ ഭീകര കേന്ദ്രത്തിലേക്കാണ് അമേരിക്ക ബോംബ് പ്രയോഗിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ ആണവേതര ബോംബായ ജി.ബിയു 43 ആണ് അമേരിക്കന്‍ വ്യോമസേന പ്രയോഗിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ആക്രമണ വിവരം അമേരിക്കയും അഫ്ഗാനിസ്താനും സ്ഥിരീകരിച്ചിട്ടുണ്ട്.