തിരുവനന്തപുരം: സംഘടനയ്ക്കുള്ളില്‍ അഭിപ്രായങ്ങളും അപ്രിയ സത്യങ്ങളും തുറന്നു പറയാന്‍ ചെറുപ്പക്കാരെ അനുവദിക്കണമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി. അപ്രിയസത്യം തുറന്നു പറയുന്നവരെ മാറ്റിനിര്‍ത്തിയിരുന്നുവെങ്കില്‍ ഇന്നത്തെ നേതാക്കളൊന്നും ഉണ്ടാകുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഘടനയെ ശക്തമാക്കുന്നതിന് യുവാക്കളെ കൂടുതലായി കോണ്‍ഗ്രസിലേക്കു കൊണ്ടുവരണമെന്നും ആന്റണി വ്യക്തമാക്കി. കെ.കെ. വിശ്വനാഥന്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
