ബീഹാര്‍: അപൂര്‍വ ജനിതക വൈകല്യവുമായി ജനിച്ച കുഞ്ഞ് നാട്ടുകാര്‍ക്ക് കൗതുകമാവുന്നു. വടക്കന്‍ ബീഹാറിലെ കാതിഹാര്‍ ഗ്രാമത്തിലാണ് അപൂര്‍വ ജനിതക വൈകല്യവുമായി കുഞ്ഞ് ജനിച്ചത്. നെറ്റി അടക്കമുള്ള തലയുടെ മുകള്‍ ഭാഗം ഇല്ല ഈ കുഞ്ഞിന്. വീര്‍ത്ത കണ്ണുകളുള്ള ഈ കുഞ്ഞ് അന്യഗ്രഹ ജീവിയാണെന്നാണ് അമ്മ പറയുന്നത്. അതിനാല്‍ തന്നെ അമ്മ ഈ കുഞ്ഞിന് പാല് കൊടുക്കാന്‍ തയ്യാറാകുന്നില്ല. വിശക്കുമ്പോഴൊക്കെ പശുവിന്റെ പാലാണ് കുഞ്ഞിന് നല്‍കുന്നത്. 
1000 ഒരാള്‍ക്ക് മാത്രം സംഭവിക്കാവുന്ന ജനിതക വൈകല്യമാണ് ഈ കുട്ടിക്കെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞിന്റെ രൂപം കണ്ടിട്ട് ഹനുമാന്റെ അവതാരമാണെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്.