ദുബായ്: അപകടകാരികളായ മൃഗങ്ങളുടെയും പക്ഷികളുടെയും വില്‍പ്പന ദുബായ് നിരോധിച്ചു. സിംഹം, പുലി, കഴുകന്, പരുന്ത് എന്നിവ ഉള്‍പ്പെടെയുള്ളവയുടെ വില്‍പ്പനയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിരോധനം ജൂലൈ 1 മുതല്‍ നിലവില്‍ വരും. ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് ഇത്തരം മൃഗങ്ങളുടെ നിരോധനമെന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. 2016 ലെ ഫെഡറല്‍ നിയമം 22 ന്റെ അടിസ്ഥാനത്തില്‍ ദുബായ് മുനിസിപ്പാലിറ്റിലാണ് അപകടകാരികളായ വന്യമൃഗങ്ങളുടെ വില്‍പ്പനയും വാങ്ങലും നിരോധിച്ചിരിക്കുന്നത്.

പാമ്പുകള്‍ ഉള്‍പ്പെടെയുള്ള ഉപദ്രവകാരികളായ ഇഴജന്തുക്കള്‍ക്കും നിരോധനം ബാധകമാണ്. മുതല, ചെന്നായ, കഴുതപ്പുലി, ഒട്ടകപക്ഷി, കഴുകന്, പരുന്ത്, ജിറാഫ് എന്നിവരും നിരോധനം ഏര്‍പ്പെടുത്തപ്പെട്ടവയില്‍ പെടുന്നു. അതേസമയം, വീട്ടില്‍ വളര്‍ത്തുന്ന പട്ടി, പൂച്ച, പശു, ആട് തുടങ്ങിയ മൃഗങ്ങളുടെ ഇടപാടുകള്‍ക്ക് നിരോധനം ബാധകമല്ല.